Tuesday 16 January 2018 12:51 PM IST : By സ്വന്തം ലേഖകൻ

സിനിമാതാരവും നിര്‍മ്മാതാവിന്റെ മകനുമായ സിദ്ധു ഗോവയില്‍ മരിച്ചനിലയില്‍

sidhu

യുവതാരവും പ്രശസ്ത നിര്‍മ്മാതാവ് പി.കെ.ആര്‍ പിള്ളയുടെ മകനുമായ സിദ്ധു ആര്‍ പിള്ളയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദുല്‍ഖര്‍സല്‍മാന്‍ നായകനായ സെക്കന്റ് ഷോ എന്ന ചിത്രത്തില്‍ വില്ലനായിരുന്നു സിദ്ധു. 27 വയസ്സായിരുന്നു. മരണ വാര്‍ത്തയറിഞ്ഞ് ഗോവയിലെത്തിയ സിദ്ധുവിന്റെ അമ്മയും ബന്ധുക്കളും മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഹോട്ടല്‍ മുറിയിലാണ് സിദ്ധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സെക്കന്റ് ഷോയ്ക്കു ശേഷം  മോഹന്‍ലാല്‍ നായകനായതുള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍  കഥാപാത്രങ്ങളെ അവതരിപ്പിച്ച സിദ്ധു ഏതാനും ഹ്രസ്വ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

ചിത്രം, വന്ദനം, അമൃതംഗമയ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവ് ആണ് സിദ്ധുവിന്റെ അച്ഛന്‍ പി.കെ.ആര്‍ പിള്ള. സംസ്‌കാരം തൃശൂര്‍ പട്ടിക്കാട് പീച്ചി റോഡിലുള്ള വീട്ടില്‍ നടത്തും.