Wednesday 03 April 2019 04:33 PM IST : By സ്വന്തം ലേഖകൻ

അമ്മ അമ്മയാണ്! ചെമ്പൻ വിനോദ് ആസിഫ് അലിയോട് പറഞ്ഞത് (വിഡിയോ)

chemban-asif-th

​ആസിഫ് അലി നായകനാവുന്ന ചിത്രം 'തൃശ്ശിവപേരൂർ ക്ലിപ്തം'ത്തിന്റെ ഒന്നാം ഒഫീഷ്യൽ ടീസർ യൂട്യൂബ് ട്രെൻഡിങ്ങിൽ തരംഗമാവുന്നു. ആസിഫ് അലിയും ചെമ്പൻ വിനോദ് ജോസും തമ്മിലുള്ള സംഭാഷണമാണ് വിഡിയോയിൽ കാണിക്കുന്നത്. യൂട്യൂബിൽ റിലീസ് ചെയ്ത ടീസർ ആദ്യ 20 മണിക്കൂറുകൾക്കുള്ളിൽ ഒരു ലക്ഷം വ്യൂവേഴ്‌സ് കണ്ടു.

നവാഗതനായ രതീഷ് കുമാർ സംവിധാനം നിർവഹിച്ച സിനിമയിൽ ചെമ്പൻ വിനോദ് ജോസ്, അപർണ ബാലമുരളി, ശിൽപ്പി ശർമ്മ, ബാബുരാജ്, ശ്രീജിത്ത് രവി, ഇർഷാദ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. പി എസ് റഫീഖ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പും ചിത്രസംയോജനം ഷമീർ മുഹമ്മദുമാണ് നിർവഹിച്ചിരിക്കുന്നത്. എം സ്റ്റാർ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസിന്റെ കൂടെ വൈറ്റ്സാൻഡ്‌സ് മീഡിയ ഹൌസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫരീദ് ഖാനും ഷലീൽ അസിസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വിഡിയോ കാണാം;