Tuesday 10 July 2018 12:12 PM IST : By സ്വന്തം ലേഖകൻ

ബ്ലൂ വെയിൽ ഗെയിമിന് ഇന്ത്യയിലും ആദ്യ രക്തസാക്ഷി! മുംബൈയിൽ ഒമ്പതാം ക്ലാസുകാരൻ അറസ്റ്റിൽ

blue_whale

ഒടുവിൽ അവൻ ഇന്ത്യയിലും എത്തിയിരിക്കുന്നു... ലോകത്തെ ഭീതിയിലാഴ്ത്തിയ ഗെയിമിന്റെ ഇന്ത്യയിലെ ആദ്യ ഇര മുംബൈയിൽ. ബ്ലൂ വെയില്‍ ഗെയിം കളിച്ചതിന് പിന്നാലെ 14 വയസ്സുകാരന്‍ ജീവനൊടുക്കിയതായാണ് റിപ്പോർട്ടുകൾ. അന്ധേരിയിലെ ഷേര്‍ ഇ-പഞ്ചാബ് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ചത്. റഷ്യയില്‍ നിന്ന് പുറത്തു വന്ന ബ്ലൂ വെയ്ല്‍ ഗെയിം കളിച്ച് വിവിധ രാജ്യങ്ങളില്‍ യുവാക്കളും വിദ്യാര്‍ത്ഥികളും ആത്മഹത്യ ചെയ്തതോടെയാണ് ബ്ലൂ വെയിൽ ഗെയിം കുപ്രസിദ്ധമായത്.

വിവിധ സ്‌റ്റേജുകളുള്ള ഗെയിമിന്റെ ഓരോ സ്‌റ്റേജുകളും കളിക്കുന്നവരുടെ ധൈര്യത്തെയും വിശ്വാസങ്ങളേയും ചോദ്യം ചെയ്യുന്നവയാണ്. ഒറ്റയ്ക്ക് പ്രേത സിനിമ കാണുക, സെമിത്തേരികള്‍ സന്ദര്‍ശിക്കുക, ദേഹോപദ്രവം ഏല്‍പ്പിക്കുക തുടങ്ങി നിരവധി കാര്യങ്ങളാണ് ഗെയിം ആവശ്യപ്പെടുന്നത്. കളിക്കുന്നവര്‍ ഇത് ചെയ്യുന്നുവെന്നതാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. അവസാന സ്‌റ്റേജിലെത്തുമ്പോള്‍ മിക്കവരും ആത്മഹത്യ ചെയ്യുകയും ചെയ്യുന്നത് ഗെയിമിന്റെ പൈശാചികത വ്യക്തമാക്കുന്നു. മരണങ്ങള്‍ കൂടിയതോടെ പല രാജ്യങ്ങളും ഇത് നിരോധിച്ചു.

എന്നാല്‍ പലരുടെയും മൊഴിയെടുത്തിട്ടും ഇതേക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചില്ല. ഗെയിം കളിച്ചതിന് ശേഷമാണ് മരണമെന്നതാണ് കുരുക്കുന്നത്. മുംബൈയില്‍ മരിച്ച വിദ്യാര്‍ത്ഥിയുടെ സുഹൃത്തുക്കളില്‍ നിന്നും സമൂഹ മാധ്യമങ്ങളില്‍ നിന്നുമാണ് പോലീസിന് സൂചന ലഭിച്ചത്. ശരീരത്തില്‍ മുറിവു വരുത്തി അതിന്റെ വീഡിയോ അപ് ചെയ്താണ് ഗെയിം തുടങ്ങുന്നത്. ഈ ഗെയിം കളിച്ച് ലോകത്തില്‍ ഇതുവരെ 200 പേര്‍ ആത്മഹത്യ ചെയ്തുവെന്നാണ് റിപ്പോർട്ട്. ആത്മഹത്യകൾ പെരുകിയതോടെ ബ്ലൂവെയിലിന്റെ സൃഷ്ടാവ് ഇല്യന്‍ സിദോറോവ് എന്ന ഇരുപത്തിയാറുകാരനായ പോസ്റ്റ്മാനെ മോസ്‌കോയില്‍ അറസ്റ്റ് ചെയ്തിരുന്നു.

ആത്മഹത്യ ചെയ്തവര്‍ നിരവധി! കൗമാരക്കാരെ വഴിതെറ്റിക്കുന്ന ബ്ലൂവെയ്‌ല്‍ ഗെയിം എന്താണ്?