Tuesday 24 July 2018 05:19 PM IST : By സ്വന്തം ലേഖകൻ

വനിത മുന്നറിയിപ്പ് നല്‍കി, ബ്ലൂവെയില്‍ ഗെയിം മരണക്കളി! ഇനിയെങ്കിലും തിരിച്ചറിയൂ

vanitha_page1

വനിത മാസിക പ്രസിദ്ധീകരിച്ച കൊലയാളി ഗെയിമായ ബ്ലൂവെയിൽ ഗെയിം റിപ്പോർട്ട് സത്യമാകുന്നു. കേരളത്തില്‍ ബ്ലൂവെയ‌്ൽ ഗെയിമിൽ പെട്ട് ഒരു ആത്മഹത്യ കൂടി. മേയ് മാസം കണ്ണൂരില്‍ തൂങ്ങിമരിച്ച ഐടിഐ വിദ്യാര്‍ഥി സാവന്ത് ബ്ലൂ വെയ്‌ല്‍ ഗെയിമിനു അടിമയായിരുന്നുവെന്ന് കുട്ടിയുടെ മാതാപിതാക്കൾ തന്നെ മൊഴി നൽകി. കയ്യിലും നെ‍ഞ്ചിലും മുറിവുണ്ടാക്കി അക്ഷരങ്ങള്‍ കോറിയിട്ട ചിത്രങ്ങള്‍ സാവന്തിന്റെ കുടുംബം തെളിവായി നൽകിയിട്ടുമുണ്ട്. ‘രാത്രി മുഴുവന്‍ ഫോണില്‍ ഗെയിം കളിച്ചിരുന്ന സാവന്തിന്റെ ഉറക്കവും ആഹാരവും പുലര്‍ച്ചെയായിരുന്നു. രാത്രി ഒറ്റയ്ക്കു പുറത്തുപോയാല്‍ പുലര്‍ച്ചെയാണു മടങ്ങി വന്നിരുന്നത്.’ ഏകമകന്റെ അസ്വാഭാവിക പെരുമാറ്റത്തെ തുടര്‍ന്നു പലതവണ കൗണ്‍സിലിങ്ങിനു വിധേയനാക്കിയെന്നു സാവന്തിന്റെ മാതാപിതാക്കള്‍ പറഞ്ഞു.

കഴിഞ്ഞ ജൂലൈയിൽ തിരുവനന്തപുരത്ത് ആത്മഹത്യചെയ്ത മനോജ് എന്ന വിദ്യാർഥിയും ബ്യൂവെയിൽ ഗെയിമിന് അടിമയായിരുന്നുവെന്ന് സോഫ്റ്റ്‌വെയർ എഞ്ചിനീയർ കൂടിയായ അമ്മ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ കേരളത്തിൽ ബ്ലൂവെയിൽ ഗെയിമിന്റെ ശക്തമായ സാന്നിധ്യത്തിന് തെളിവാകുകയാണ്. ബ്ലൂവെയിൽ ഗെയിമിനെക്കുറിച്ചുള്ള മുന്നറിയിപ്പ് നെരത്തെ തന്നെ വനിത മാസിക നൽകിയിരുന്നു. ജൂലൈ രണ്ടാം ലക്കം പ്രസിദ്ധീകരിച്ച ടെക്നോളജി ലേഖനം ഈ കൊലയാളി ഗെയിമിനെ കുറിച്ചുള്ള വ്യക്തമായ മുന്നറിയിപ്പ് നൽകുന്നതായിരുന്നു.

കൃത്യമായ അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗെയിമുകളെക്കുറിച്ചുള്ള ലേഖനം വനിത പ്രസിദ്ധീകരിച്ചത്. എന്നാൽ, കേരളത്തിൽ ബ്ലൈ വെയിൽ ഗെയിം എത്തിയിട്ടില്ല എന്നും തെറ്റായ വിവരങ്ങൾ വനിത പ്രസിദ്ധീകരിച്ചതാണെന്നും പലരും കത്തിലൂടെയും മറ്റും എതിർപ്പുകൾ അറിയിച്ചിരുന്നു. ഇപ്പോഴത്തെ വിവരങ്ങൾ അനുസരിച്ച് ബ്ലൂവെയിൽ ഗെയിം കേരളത്തിലും എത്തിയതായാണ് അറിയാൻ കഴിയുന്നത്. ഇതോടെ വനിതയുടെ റിപ്പോർട്ട് ശരിയാകുകയാണ്.

വനിത പ്രസിദ്ധീകരിച്ച ലേഖനം ചുവടെ:

കേരളത്തിലുമെത്തി ആ ‘നീല തിമിംഗലം’! കൊലയാളി ഗെയിമിൽ നിന്ന് നമ്മുടെ കുട്ടികളെ രക്ഷിക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

mobile.indd റിപ്പോര്‍ട്ട്: രൂപ ദയാബ്ജി