Tuesday 12 June 2018 03:44 PM IST : By സ്വന്തം ലേഖകൻ

79.7 മാർക്ക് വാങ്ങിയിട്ടും അഞ്ച് അലോട്ട്മെന്റിലും പേരില്ല; തൂമ്പയുമെടുത്ത് പണിക്കിറങ്ങിയ വിദ്യാർഥിയുടെ അനുഭവക്കുറിപ്പ്

lijo

കഷ്ടപ്പെട്ട് പഠിച്ച് പ്ലസ്ടുവിന് 79.7 മാർക്ക് വാങ്ങിയിട്ടും അഞ്ച് അലോട്ട്മെന്റ് പുറത്തു വന്നപ്പോൾ അഡ്മിഷൻ ലിസ്റ്റിൽ പോരില്ല. ഒടുവിൽ തൂമ്പയുമെടുത്ത് കൃഷ്ക്കിറങ്ങിയ ലിജോ ജോയ് എന്ന ചെറുപ്പക്കാരൻ തന്റെ അനുഭവക്കുറിപ്പ് ഫെയ്സ്ബു്കകിൽ പങ്കുവച്ചപ്പോൾ കയ്യടിയോടെ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്. തൂമ്പയുമെടുത്ത് പറമ്പുകിളയ്ക്കുന്ന ചിത്രത്തോടൊപ്പമുള്ള ലിജോയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് ആണ് വൈറലാകുന്നത്. അഞ്ച് അലോട്ട് മെന്റ് വന്നിട്ടും അഡ്മിഷൻ ലഭിക്കുന്നില്ല. ഇവിടെ അഡ്മിഷൻ കിട്ടാൻ ഉയർന്ന ജാതിയിൽ ജനിച്ചു പോയ സാമ്പത്തികമായി പിന്നോക്കമുള്ള വിദ്യാർഥികളുടെ അവസ്ഥ ഇതാണ് എന്ന് ലിജോ ചൂണ്ടിക്കാട്ടുന്നു.

എൻജിനീയറിങ്ങും മാസ്റ്റേഴ്സ് ഡിഗ്രികളും കഴിഞ്ഞവർ കൃഷിയിലേക്ക് ഇറങ്ങി വളരെ മാതൃകാപരമാ ജീവിതം നയിക്കുന്നുണ്ടെന്നും പലരും അഭിപ്രായം പറഞ്ഞപ്പോൾ പണത്തിന്റെ പേരിൽ അഡ്മിഷൻ നിഷേധിക്കപ്പെടുന്നത് ചർച്ച ചെയ്യപ്പെടുന്നു.

ലിജോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ:

5 allotment വന്നിട്ടും അഡ്മിഷൻ കിട്ടിയില്ല….. എന്നുകരുതി ജീവികണ്ടേ… ഞാൻ ഈ സ്ഥലം വൃത്തിയാക്കി വല്ല കൃഷിയും ചെയ്യാൻ പോകുവാണ്

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ഒട്ടും ശെരിയല്ല.. അല്ലെങ്കിപിന്നെ കൂടെ പഠിച്ചവരൊക്കെ college ൽ പോകുമ്പോ ഞാൻ ഈ കാട് കിളക്കേണ്ട അവസ്ഥ വരുമായിരുന്നോ??

79.7 % മാർക് +2നു മേടിച്ചിട്ടും admission കിട്ടാത്ത അവസ്ഥ…….😢😢

Admission നു വേണ്ടിയുള്ള നെട്ടോട്ടത്തിനിടയിൽ ഞാൻ ആ സത്യം മനസിലാക്കി…..ഇവിടെ admission ഉള്ള മാനദണ്ഡം മാർക് മാത്രമല്ല.

50% മാർക് ഉള്ള താഴ്ന്ന ജാതിയിൽപെട്ട കൂട്ടുകാർക് എവിടെ വേണമെങ്കിലും admission കിട്ടും…

admission നുള്ള മറ്റൊരു മാനദണ്ഡം പൈസയാണ്…

ഇത് രണ്ടും ഇല്ലാത്തതുകൊണ്ടാവാം എനിക് ഈ അവസ്ഥ വന്നത്

സാരമില്ല… ആരോടും ദേശ്യമില്ല മണ്ണിന്റെ മണം ഞാൻ ആസ്വദിച്ച് തുടങ്ങുന്നു… പക്ഷെ ഒന്നോർക്കുക #നിങ്ങളെന്നെ_കർഷകനാകി ഇനിയുള്ള തലമുറക്ക് reservation ന്റെ ആവശ്യം ഉണ്ടോയെന്ന് ചിന്തിക്കുക