Tuesday 21 August 2018 02:10 PM IST : By സ്വന്തം ലേഖകൻ

മോളേ...നീ അഭിമാനം! പി യു ചിത്രയ്ക്ക് ആശംസകളേകി മോഹൻലാൽ

pu_chithra

കേരളത്തിൻറെ അഭിമാനമായ പി യു ചിത്രയെ ചേർത്ത് ആശംസകൾ അറിയിച്ചു ലാലേട്ടൻ. ചിത്രയുമൊത്തു മോഹൻലാൽ നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറാലായിരിക്കുകയാണ്. തുർക്മെനിസ്ഥാനിലെ അഷ്ഗാബടിൽ നടന്ന ഏഷ്യൻ ഇൻഡോർ ഗെയിംസിൽ 1500 മീറ്ററിൽ രാജ്യത്തിനായി സ്വർണം നേടിയ ചിത്ര ഇന്ത്യയുടെ, നമ്മുടെ കൊച്ചു കേരളത്തിന്റെ അഭിമാനം വാനോളമുയർത്തിയിരുന്നു. ലാലേട്ടന്റെ ചിത്രയോടൊപ്പമുള്ള ചിത്രത്തെ നിറഞ്ഞ കൈയടികളോടെയാണ് സോഷ്യൽ മീഡിയ ലോകം വരവേറ്റത്. സിനിമാ മേഖലയിൽ നിന്നു ആദ്യമായി ഒരാളാണ് ചിത്രയെ നേരിട്ട് കണ്ട് അനുമോദിക്കുന്നത്.

ഒടിയന്റെ ഷൂട്ടിങ്ങിനു മോഹൻലാൽ ഇപ്പോൾ ചിത്രയുടെ നാടായ പാലക്കാടുണ്ട്. ഇനിയും ഉയരങ്ങിലെത്തട്ടെ എന്ന് മകളെ എന്ന പോലെ ചേർത്തു പിടിച്ച് കൊണ്ട് ചിത്രയോട് ലാലേട്ടൻ പറഞ്ഞു. ചിത്ര ഇനിയും ചരിത്രത്തിലെ ഉയരങ്ങളിൽ എഴുത്തപ്പെടട്ടെ.

ഈ ചിത്ര ചരിത്രം! കനൽ വഴികൾ താണ്ടി ചരിത്രത്തിലേക്ക് ഒാടിക്കയറിയ പി. യു. ചിത്രയുടെ ജീവിതം