പ്രേക്ഷക മനസു കവരാൻ പുതിയൊരു കള്ളനെത്തുന്നു: കോലാഹലം ജൂലൈ 11ന് തീയറ്റുകളിൽ Kolahalam movie Soon in theatres
ജനഹൃദയങ്ങളിലേക്ക് ചേക്കാറാൻ മലയാള സിനിമയിൽ നിന്നും ഒരു കള്ളൻ കൂടി എത്തുന്നു. സംവിധായകന്‍ ലാല്‍ജോസ് അവതരിപ്പിക്കുന്ന ചിത്രം 'കോലാഹലമാണ്' വേറിട്ട പ്രമേയവുമായി എത്തുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു. ജൂലായ് 11-ന് തീയേറ്റര്‍ റിലീസ് ആയി ചിത്രം എത്തും. ഒരുമരണവീട്ടില്‍

ജനഹൃദയങ്ങളിലേക്ക് ചേക്കാറാൻ മലയാള സിനിമയിൽ നിന്നും ഒരു കള്ളൻ കൂടി എത്തുന്നു. സംവിധായകന്‍ ലാല്‍ജോസ് അവതരിപ്പിക്കുന്ന ചിത്രം 'കോലാഹലമാണ്' വേറിട്ട പ്രമേയവുമായി എത്തുന്നത്.
ചിത്രത്തിന്റെ റിലീസ് തീയതി അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു. ജൂലായ് 11-ന് തീയേറ്റര്‍ റിലീസ് ആയി ചിത്രം എത്തും. ഒരുമരണവീട്ടില്‍ നടക്കുന്ന രസകരമായ സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥാഗതി വികസിക്കുന്നത്. ഫൈന്‍ ഫിലിംസ്, പുത്തന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സന്തോഷ് പുത്തന്‍, രാജേഷ് നായര്‍, സുധി പയ്യപ്പാട്ട്, ജാക് ചെമ്പിരിക്ക എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
'ഭഗവാന്‍ ദാസന്റെ രാമരാജ്യം' എന്ന ചിത്രത്തിന് ശേഷം റഷീദ് പറമ്പില്‍ സംവിധാനം ചെയ്യുന്ന ചിത്രം തീര്‍ത്തും കോമഡി ഫാമിലി ഡ്രാമ വിഭാഗത്തിലുള്ളതാണ്. നവാഗതനായ വിശാല്‍ വിശ്വനാഥന്‍ ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ഷിഹാബ് ഓങ്ങല്ലൂര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സന്തോഷ് പുത്തന്‍, കുമാര്‍ സുനില്‍, അച്യുതാനന്ദന്‍, സ്വാതി മോഹനന്‍, ചിത്ര പ്രസാദ്, പ്രിയ ശ്രീജിത്ത്, അനുഷ അരവിന്ദാക്ഷന്‍, രാജേഷ് നായര്‍, സത്യന്‍ ചവറ, വിഷ്ണു ബാലകൃഷ്ണന്‍, രാജീവ് പിള്ളത്ത് തുടങ്ങി ഒരുകൂട്ടം താരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
മ്യൂസിക്: വിഷ്ണു ശിവശങ്കര്‍, എഡിറ്റര്‍: ഷബീര്‍ പി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ലിജു നടേരി, ആര്‍ട്ട്: സുജിത് വയനാട്, സൗണ്ട് ഡിസൈന്‍: ഹരിരാഗ് എം. വാരിയര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: വിശാല്‍ വിശ്വനാഥന്‍, മ്യൂസിക് മിക്‌സ്: കിഷന്‍ ശ്രീബാല്‍, കളറിസ്റ്റ്: ടിറ്റോ ഫ്രാന്‍സിസ്, മേക്കപ്പ്: ശ്രീജിത്ത് എന്‍. സുനില്‍, ലിറിക്‌സ്: ഗണേഷ് മലയത്ത്, ഫത്തഹു റഹ്‌മാന്‍, വിഎഫ്എക്‌സ്: ഫ്രെയിം ഫാക്ടറി, ഡിസൈന്‍സ്: കഥ, കിഷോര്‍ ബാബു, പിആര്‍ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.