Thursday 26 September 2019 04:27 PM IST : By സ്വന്തം ലേഖകൻ

ടീനേജ് സുന്ദരികൾക്കണിയാൻ ട്രെൻഡി ടോപ്പും ക്രോപ് പാന്റ്സും; തയ്ക്കുന്ന വിധം ഇങ്ങനെ!

thread-work-design7644fgyu

മഴക്കാലത്ത് ടീനേജ് സുന്ദരികൾക്കണിയാൻ ട്രെൻഡി ടോപ്പും ക്രോപ് പാന്റ്സുമാണ് ഇക്കുറി. ഇരുവശത്തും അറ്റാച്ച് ചെയ്തിട്ടുള്ള സൈഡ് പീസും, കെട്ടും ടോപ്പിലെ ക്യൂട്ട് ബട്ടൻ ആർട്ടുമാണ് ടോപ്പിന്റെ ഹൈലൈറ്റ്.

ആവശ്യമുള്ള സാധനങ്ങൾ

ഇളംനീല കോട്ടൺ തുണി – രണ്ടു മീറ്റർ

വെള്ള കോട്ടൻ തുണി – രണ്ടു മീറ്റർ

വെള്ള ബട്ടണുകളും മുത്തും – ആവശ്യത്തിന്

വീതിയുള്ള ഇലാസ്റ്റിക് – ആവശ്യത്തിന്

_REE8572

എടുക്കേണ്ട അളവുകൾ

തോൾ മുതൽ കാൽമുട്ടു വരെയുള്ള നീളം, (ടോപ്പിന്റെ ഇറക്കം), ചെസ്റ്റ് അളവ് (രണ്ടിഞ്ച് ലൂസ് കൂട്ടിയെടുക്കണം), വെയ്സ്റ്റ് വണ്ണം (ലൂസ്– രണ്ടിഞ്ച്), തോൾ വീതി, കൈക്കുഴി, വെയ്സ്റ്റ് വണ്ണം,  വെയ്സ്റ്റ് മുതൽ കാൽവണ്ണ വരെയുള്ള നീളം (ബോട്ടത്തിന്റെ ഇറക്കം), ഹിപ് വണ്ണം (ലൂസ്– രണ്ടിഞ്ച്), ബോട്ടം ലൂസ്

ചിത്രം 1 (മുൻഭാഗം)

AC – ടോപ് ഇറക്കം

AB = IJ = CD - ചെസ്റ്റ് വണ്ണത്തിന്റെ നാലിലൊന്നിൽ നിന്ന് അഞ്ച് സെ.മി. കുറച്ചത്

AK – കഴുത്തകലം

AE – പിൻകഴുത്തിറക്കം

AF - മുൻകഴുത്തിറക്കം

BH - കൈക്കുഴി

LH – ഷേപ് (ഒരിഞ്ച്)

BG – കൈക്കുഴി

fddrthhjjkm

ചിത്രം 2 (സൈഡ് പീസ്)

AB - 10 സെമി

AC –  25 സെമി

EF - 7 സെമി

ചിത്രം 3 (ബോട്ടം)

AB=ED=FH - ഹിപ് അളവിന്റെ നാലിലൊന്ന്

AC - വെയ്സ്റ്റ് വണ്ണത്തിന്റെ നാലിലൊന്ന്

BD - ക്രോച്ച് അളവ്

FG - പാന്റ് ലൂസ്

AF- പാന്റ് ഇറക്കം

_REE8514

തയ്ക്കുന്ന വിധം

ടോപ്പിനുള്ള നീല കോട്ടൺ തുണി മുൻഭാഗത്തിനും പിൻഭാഗത്തിനും വേണ്ടി വെവ്വേറെ മടക്കിയിട്ട് ചിത്രത്തിൽ തന്നിരിക്കുന്ന അളവുകൾ തയ്യൽതുമ്പ് കൂടി ഇട്ട് മാർക് ചെയ്ത് മുറിച്ചെടുക്കുക. വേറേ രണ്ട് പീസ് തുണി മടക്കിയിട്ട് സൈഡ് പീസും അളവുകൾ മാർക്ക് ചെയ്ത് തയ്യൽതുമ്പിട്ട് വെട്ടാം. ടോപ്പിന്റെ പീസുകളിലെ കഴുത്തിലും കൈക്കുഴിയിലും ഫെയ്സിങ് വച്ച് കവർ ചെയ്ത് തയ്ച്ച ശേഷം ഷോൾഡർ കൂട്ടിയടിച്ച്, ഇതിലേക്ക് സൈഡ് പീസ് അറ്റാച്ച് ചെയ്യാം. രണ്ടിഞ്ച് വീതിയിൽ നാലു പീസ് തുണി വെട്ടിയെടുത്ത് അടിച്ചുമറിച്ചിട്ട്, െവയ്സ്റ്റിൽ കെട്ട് കൂടി പിടിപ്പിച്ച് ടോപ് ഫിനിഷ് ചെയ്യാം.

പാന്റിനുള്ള വെള്ള കോട്ടൺ തുണി നാലായി മടക്കിയിട്ട് ചിത്രത്തിൽ തന്നിരിക്കുന്ന അളവുകൾ തയ്യൽതുമ്പ് കൂടി ഇട്ട് മാർക് ചെയ്ത് മുറിച്ചെടുക്കുക. കാലിന്റെ അടിവശം ഫെയ്സിങ് വച്ച് കവർ ചെയ്ത ശേഷം താഴ്ഭാഗത്തെ വീതി കണക്കാക്കി ഓരോ കാലും അടിക്കണം. ഇനി ക്രോച്ച് ഭാഗങ്ങൾ തമ്മിൽ ചേർത്തുതയ്ച്ച് മുകളിൽ മടക്കിയടിച്ച് ഇലാസ്റ്റിക് കോർത്തിട്ട് ബോട്ടം ഫിനിഷ് ചെയ്യാം.

ടോപ്പിന്റെ മുൻഭാഗത്തെ മേഘങ്ങളുടെ ഡിസൈൻ വെള്ള ബട്ടണുകൾ അടുക്കിവച്ചാണ് ചെയ്തിരിക്കുന്നത്. കുടയുമായി ഓടുന്ന കുട്ടിയുടെ രൂപം തുന്നാൻ ചെറിയ ചെയിൻ സ്റ്റിച്ചോ റണ്ണിങ് സ്റ്റിച്ചോ മതിയാകും.

ടിപ്– ഓരോരുത്തരുടെയും ഉയരത്തിന് അനുസരിച്ച് സൈഡ് പീസിന്റെ നീളവും, വെയ്സ്റ്റ് അളവ് അനുസരിച്ച്  അടിവശത്തെ വീതിയും വ്യത്യാസപ്പെടുത്താം.

ഡിസൈൻ: മനു അഗസ്റ്റിൻ, മനു അഗസ്റ്റിന‍്‍ ഡിസൈനർ ഹബ്, എറണാകുളം, തിരുവല്ല. മോഡൽ: അങ്കിത യു. ഭട്ട്, ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

Tags:
  • Soochiyum Noolum
  • Fashion