Wednesday 12 January 2022 03:03 PM IST : By സ്വന്തം ലേഖകൻ

പെണ്ണിന്റെ ‘യെസ്’ ഇല്ലാതെ തൊട്ടു പോകരുത്, കീഴ്‍പ്പെടുത്തൽ അല്ല ലൈംഗികത: റേപ്പിന്റെ പരിധി: ഡോക്ടറുടെ കുറിപ്പ്

sex-consent

സമകാലിക സംഭവങ്ങളുടെ വെളിച്ചത്തിൽ ലൈംഗിക ബന്ധത്തിനായുള്ള അനുമതി അഥവാ ‘കൺസെന്റ്’ എന്താണെന്ന് വിശദമാക്കുകയാണ് സുരേഷ് സി പിള്ള. ലൈംഗികത എന്നാൽ ഒരു തരം കീഴ്‌പ്പെടുത്തൽ ആണെന്ന് പൊതുവിചാരങ്ങളെ ഖണ്ഡിച്ചു കൊണ്ടാണ് പ്രവാസി എഴുത്തുകാരൻ കൂടിയായ സുരേഷ് പിള്ളയുടെ കുറിപ്പ്. സ്ത്രീ എന്നത് കീഴ്‌പ്പെടുത്തി ജീവിക്കാവാനുള്ള ഒരുപകരണം എന്ന തോന്നലാണ് ശരാശരി പുരുഷനിലും ഉണ്ടാവുക. അനുവാദം ഇല്ലാതെ ചെയ്യുന്ന ഓരോ ലൈംഗിക പ്രവർത്തിയും 'rape' അല്ലെങ്കിൽ ബലാത്സംഗത്തിന്റെ നിർവചനത്തിൽ വരാമെന്നും സുരേഷ് ഓർമിപ്പിക്കുന്നു. ഫെയ്സ്ബുക്കിലൂടെയാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

Sexual Consent അഥവാ ലൈംഗിക ബന്ധത്തിനായുള്ള അനുമതി.

ഒരു ശരാശരി മലയാളി പുരുഷന്റെ ലൈംഗിക സങ്കല്പം എന്നാൽ 'വന്നു, കണ്ടു, കീഴടക്കി' എന്ന രീതിയിൽ ആണ് എന്ന് ചിലപ്പോൾ ഒക്കെ തോന്നാറുണ്ട്.

ലൈംഗികത എന്നാൽ ഒരു തരം കീഴ്‌പ്പെടുത്താൻ എന്നാണ് പൊതു വിചാരം.

പുരുഷാധികാരത്തിന്റെ കൊമ്പൻ മീശ പിരിച്ചു നരസിംഹത്തിലെ ഇന്ദുചൂഡൻ പറയുന്നത് ഓർമ്മയില്ലേ

"വെള്ളമടിച്ച്...കോണ്‍ തിരിഞ്ഞ്... പാതിരായ്ക്ക് വീട്ടിൽ വന്നുകയറുമ്പോൾ ... ചെരിപ്പൂരി കാലുമടക്കി ചുമ്മാ തൊഴിക്കാനും തുലാവര്‍ഷ രാത്രികളില്‍ ഒരു പുതപ്പിനടിയില്‍ സ്‌നേഹിക്കാനും എന്റെകുഞ്ഞുങ്ങളെ പെറ്റുപോറ്റാനും ഒടുവിലൊരുനാള്‍ വടിയായി തെക്കേപറമ്പിലെ പുളിയന്‍മാവിന്റെ വിറകിനടിയില്‍ എരിഞ്ഞുതീരുമ്പോ നെഞ്ചു തല്ലിക്കരയാനും എനിക്ക് ഒരു പെണ്ണിനെ വേണം ".

ഇതേപോലെയുള്ള ഇന്ദു ചൂഡൻ മാർ റോൾ മോഡലുകൾ ആകുമ്പോൾ, സ്ത്രീ എന്നത് കീഴ്‌പ്പെടുത്തി ജീവിക്കാവാനുള്ള ഒരുപകരണം എന്ന തോന്നലാണ് ശരാശരി പുരുഷനിൽ ഉണ്ടാവുക.

Sexual Consent എന്ന വാക്ക് പരിചയം ഇല്ലാത്തവർക്കായി ബാക്കി കൂടി വായിക്കുക.

എന്താണ് Sexual Consent?

അത് പറയും മുൻപ്, പറയട്ടെ, അനുവാദം ഇല്ലാതെ ചെയ്യുന്ന ഓരോ ലൈംഗിക പ്രവർത്തിയും 'rape' അല്ലെങ്കിൽ ബലാത്സംഗത്തിന്റെ നിർവചനത്തിൽ വരാം. അതായത് ചുരുക്കിപ്പറഞ്ഞാൽ, പൂർണ്ണമായും സമ്മതത്തോടെ അല്ലാത്ത ലൈംഗികത 'rape' ആണ്. ചുറ്റുപാടുകളുടെ പ്രേരണയാൽ ഉള്ള (അതായത് മദ്യം നൽകിയോ, ലഹരിക്ക് അടിമപ്പെടുത്തിയോ ഉള്ള) 'YES' കളും Consent ആയി പരിഗണിക്കാൻ പറ്റില്ല എന്ന് ബോംബെ ഹൈ കോടതി ഒരു വിധി ന്യായത്തിൽ പറഞ്ഞിട്ടുണ്ട്. “In the case of rape, intoxication cannot be an excuse. If a girl is intoxicated, it means mentally she is not capable to give a free and conscious consent. In a case of rape, when a woman says “No” for sexual intercourse, it means she is not willing; similarly when she says “Yes”, it should be a free and conscious “Yes”. Not every “Yes” is covered under the valid consent.” (Reference: Courts and Consent: 4 times Indian Judges Stood By A Woman’s Right To Say No; Deepika Bhardwaj, The better India, January 22, 2018).

In summary, consent is a clear YES, not the absence of a NO.

വിവാഹിതരായി കുടുംബ ബന്ധം നയിക്കുന്നവരും പരസ്പര അനുവാദം വാങ്ങി ലൈംഗിക ബന്ധത്തിൽ ഇടപെടുന്നതാണ് മാന്യത.

അയർലണ്ടിലെ യുവാക്കളെ ബോധവൽക്കരിക്കുന്ന റീച്ഔട്ട്.കോം എന്ന പോർട്ടലിൽ പങ്കാളിയോട് ചോദിക്കാൻ പറഞ്ഞിരിക്കുന്ന അഞ്ചു ചോദ്യങ്ങൾ ഇവയാണ്

You should ask them and here’s some suggestions on how to do it:

Are you happy?

Are you comfortable?

Is there anything you don’t want to do?

Do you want to stop?

Do you want to go further?

(കൂടുതൽ വായനയ്ക്കായി ഒന്നാമത്തെ ലിങ്കിൽ നോക്കുക).

എത്രയാണ് Sexual Consent നുള്ള പ്രായ പരിധി?

ഓരോ രാജ്യങ്ങളിയും ഓരോ പ്രായം ആണ്. ചില സ്ഥലങ്ങളിൽ 16, മറ്റു ചില രാജ്യങ്ങളിൽ 21, അയർലണ്ടിൽ 17 . ഇന്ത്യയിൽ ഇത് പതിനെട്ട് ആണ് Criminal Law (Amendment) Act, 2013. അതായത് ഈ പ്രായത്തിൽ താഴെയുള്ളവരും ആയി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ഇത് റേപ്പിന്റെ പരിധിയിൽ വരും.

ചുരുക്കത്തിൽ ചോദിച്ചു പരസ്പരം അനുവാദം വാങ്ങി, ബലപ്രയോഗത്തിലൂടെയല്ലാതെ, സ്നേഹത്തോടെ ചെയ്യുന്നതാണ് ലൈംഗികത. അല്ലാതെ വെള്ളമടിച്ച്..... കോണ്‍ തിരിഞ്ഞ്.... പാതിരായ്ക്ക് വീട്ടിൽ വന്നുകയറി . .... ചെരിപ്പൂരി കാലുമടക്കി തൊഴിച്ചു ചെയ്യുന്നതൊക്കെ 'റേപ്പ്' ആണ്.

Consent is a clear YES, not the absence of a NO.