Monday 06 January 2020 03:49 PM IST : By സ്വന്തം ലേഖകൻ

‘കളറാകും ഫാഷൻ’, ഗോ കളേഴ്സുണ്ടെങ്കിൽ; പുതുവർഷത്തിലെ സ്റ്റൈൽ സ്റ്റേറ്റ്മെന്റ് ഇതാണ്

go-colours

പുതിയൊരു തുടക്കം തൊട്ടരികത്തെത്തി നിൽക്കുമ്പോൾ പ്രസരിപ്പുള്ള പല നിർണയങ്ങളും തൊട്ടുരുമ്മും. ചിലർ ജിം ശീലമാക്കാൻ ആഗ്രഹിക്കുമ്പോൾ മറ്റു ചിലർ കൂടുതൽ അധ്വാനിക്കാനും ചെലവു നിയന്ത്രിക്കാനുമാകും നിശ്ചയിക്കുക. പാര്‍ട്ടികൾ ആസ്വദിക്കാനും വെക്കേഷനു പോകാനും ഉന്മേഷമേറുന്നതിനൊപ്പം വാർഡ്രോബും നവീകരിച്ചാൽ പുതുവർഷം ഉഷാറായി വരവേൽക്കാം. മേഘ സ്മാർട്ടായി ഗോ കളേഴ്സിൽ നിന്ന് ഷോപ്പിങ് ചെയ്തു കഴിഞ്ഞു. മേഘയുടെ വാർഡ്രോബിലെ പുതു വർഷ അതിഥികൾ ചുറ്റിക്കറങ്ങാൻ പോകാൻ എപ്പോഴേ റെഡിയാണ്.

g-1

ലോകം ചുറ്റിയുള്ള യാത്രകളും, അപരിചിതരെ പരിചിതരാക്കുന്നതും പുതിയ അനുഭവങ്ങളുമാണ് മേഘയുടെ സ്പിരിറ്റ്. പര്യവേക്ഷണങ്ങളിൽ കൂട്ടായി മേഘയ്ക്കൊപ്പം ഗോ കളേഴ്സുണ്ട്. യാത്രകൾക്കായി കാഷ്വൽ കാർഗോ പാന്റ്സാണ് മേഘയുടെ ഇഷ്ട ചോയ്സ്. യാത്ര ഇഷ്ട വിനോദമാകുമ്പോൾ വസ്ത്രവും ഇഷ്ടപ്പെട്ടതാകണമല്ലോ. യാത്രയിൽ സാധനങ്ങൾ സൂക്ഷിക്കാനും സ്റ്റൈൽ സ്റ്റേറ്റ്മെന്റായും പോക്കറ്റുകളുള്ള കൂൾ കാർഗോ പാന്റ്സ്!

g2

ജോലി കടുത്തതായാലും ഇഷ്ടമുള്ള കൂട്ടുണ്ടെങ്കിൽ അതു രസകരമാകും. ഷൈനി പാന്റ്സാണ് മേഘയുടെ ഫോർമൽ, ഔട്ടിങ് കൂട്ടുകാരൻ. വെള്ള ഫോർമൽ ഷർട്ടിനൊപ്പമിട്ടാൽ ഓഫീസിൽ ശ്രദ്ധാകേന്ദ്രമാകാം. വൈകുന്നേരം ഔട്ടിങ്ങിനു പോകാൻ ടൈ അപ് ടോപ്പിനൊപ്പം പെയർ മാറ്റാം. ഇവിടെ മേഘയുടെ പുതുവർഷ ചോയ്സ്, ചുവന്ന ഷൈനി പാന്റ്സ്.

g3

ഫിറ്റ്നസിൽ വിട്ടുവീഴ്ച ഇല്ലേയില്ല. ജിമ്മിൽ പോകാൻ മേഘയ്ക്ക് വർക് ഔട്ട് വസ്ത്രങ്ങൾ നിർബന്ധമാണ്. ഗോ കളേഴ്സിലെ മേഘയുടെ ഇഷ്ട വസ്ത്രങ്ങൾ ഫാഷനബിളുമാണ് ഇടാൻ സുഖമുള്ളതും. പിങ്ക് ട്രാക് പാന്റ്സിന് വെള്ള സൈഡ് സ്ട്രൈപ്പുകൾ ഏറെ ആകർഷകമാണ്. പോക്കറ്റുകളും ഇലാസ്തികതയുള്ള മെറ്റീരിയലും ചേർന്ന് സൗകര്യപ്രദമായ സ്റ്റൈൽ മെനയുകയാണ്. മേഘയ്ക്ക് പുതു വർഷത്തെ സ്റ്റൈലിഷായി വരവേൽക്കാൻ, ഗോ കളേഴ്സിലേക്ക് ചെറിയൊരു യാത്ര മതിയായി. എല്ലാ നിർണയങ്ങളും ഫാഷനബിളാക്കാൻ മേഘയുടെ മനസിലെ മന്ത്രമാണ്..Go to Go Colors.

Tags:
  • Vanitha Fashion