Thursday 17 September 2020 12:30 PM IST : By സ്വന്തം ലേഖകൻ

വ്യായാമങ്ങൾ കോവിഡിനെ കൂടുതൽ അപകടകാരിയാക്കാം; പുതിയ നീരീക്ഷണങ്ങളുമായി ഡോക്ടർമാർ

ex

വ്യായാമങ്ങൾ ശരീരത്തിന് കൂടുതൽ പ്രതിരോധ ശക്തി നൽകുകയാണ് പതിവ്. കോവിഡ് കാലം കൂടെ വന്നെത്തിയതോടെ ശരീരത്തിനെ ഇരട്ടിപണിയെടുപ്പിച്ച് ആരോഗ്യം വർധിപ്പിക്കാനുള്ള കഷ്ടപാടുകളും നടക്കുന്നുണ്ട്. അതിനിടയിൽ കൂടുതൽ കിതച്ചാലും ശരീരം ക്ഷിണിച്ചാലും , അത് സഹിച്ച് കൂടുതൽ വിയർക്കാൻ ശ്രമിക്കുകയാണ് നമ്മൾ. പക്ഷേ, ഈ വ്യായമങ്ങൾ നമ്മളെ പ്രതീകൂലമായാണ് ബാധിക്കുന്നതെങ്കിലോ?

സാധാരണ രോഗങ്ങൾക്കെല്ലാം പരിഹാരമായി ഡോക്ടർമാർ പോലും പറയുന്ന പ്രതിവിധിയാണ് വ്യായമങ്ങൾ. എന്നാല്‍ കോവിഡ് ഇവിടെയും പതിവ് തെറ്റിപ്പിക്കുകയാണ്. കൊറോണ വൈറസിന് മുൻപിൽ വ്യായാമങ്ങൾ അപകകാരികളായി മാറും എന്നാണ് ഇപ്പോൾ പുതിയ പഠനങ്ങൾ സ്ഥിതീകരിക്കുന്നത്.

വ്യായാമവും വൈറസും

സ്ഥിരമായ വ്യായാമ രീതികൾ എപ്പോഴും ശരീരത്തിന് നല്ലതാണ്. അമിതവണ്ണം, രക്തസമ്മർദം, പ്രമേഹം എന്നിങ്ങനെയുള്ള കോവിഡ് ബാധ ഉണ്ടാകാൻ ഇടയുള്ള സാഹചര്യങ്ങളെ നിയന്ത്രക്കാനും വ്യായാമം സഹായിക്കും. കോവിഡ് ഏറ്റവും അക്രമകാരിയായി മാറാൻ ഇടയുള്ള ശ്വാസകോശസംബന്ധമായി പ്രശ്നങ്ങളില്‍ നിന്ന് രക്ഷനൽകാനും വ്യായാമങ്ങൾക്ക് ആകാറുണ്ട്.

അതുകൊണ്ട് തന്നെ വ്യായായമത്തെ പൂർണ്ണമായും അകറ്റിനിർത്താൻ ശ്രമിക്കേണ്ട കാര്യമില്ല. എന്നാൽ വ്യായാമം ചെയ്യുമ്പോൾ എന്തൊക്കെ മാറ്റങ്ങളാണ് അനുഭവപ്പെടുന്നതെന്ന് ശ്രദ്ധിക്കുക. സ്ഥരിമായി ഉണ്ടാകുന്നതിൽ നിന്നും വ്യത്യസ്തമായി ഒരു ചെറിയ ചലനവും അവയുടെ മാറ്റങ്ങളും കൃത്യമായി മനസിലാക്കാൻ ശ്രമിക്കുക. വ്യായാമം ചെയ്യുമ്പോൾ ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, നെഞ്ച്വേദന, വേഗമേറിയ ഹൃദയമിടിപ്പ്, മസിലുകളിലെ വേദന, കാലിലെ നീർനീഴ്ച, അകാരണമായ ക്ഷിണം എന്നി ശരീരപ്രശ്നങ്ങളെ വേണം കൂടുതൽ പ്രധാന്യത്തോടെ കാണാൻ. സ്ഥിരമായി വ്യായാമം ചെയ്യുന്നവരുടെയൊപ്പം എത്താൻ പറ്റാതെ വന്നാൽ , വാശികാണിച്ച് ഒപ്പമെത്താൻ നോക്കാതെ ഡോക്ടറിനെ സമീപിക്കുകയോ കോവിഡ് ടെസ്റ്റ് ചെയ്യാൻ തയാറാവുകയ ആണ് ഉത്തമം.

പനി, ചുമ, ശ്വാസമെടുക്കുന്നതിൽ ബുദ്ധമുട്ട്, തലവേദന, ശരീരവേദന,രുചിയില്ലായ്മ, തൊണ്ടവേദന, ഛ്ര‍ദിൽ,വയറിളക്കം,ക്ഷീമം എന്നീ ലക്ഷണങ്ങളുണ്ടെങ്കിൽ വ്യായാമത്തിലൂടെ പരിഹരിക്കാനാകും എന്ന് ചിന്തിക്കാതെ. വ്യായാമം ഉപേക്ഷിക്കുക എന്നതാണ് മികച്ച തീരുമാനം.

ഹൃദയത്തിലെ ഇൻഫെക്ഷൻ

ശരീരത്തിനുള്ളിൽ ഇൻഫെക്ഷൻ ഉണ്ടായിട്ടുണ്ടെങ്കിൽ എക്സെർസൈസ് ചെയ്യുമ്പോൾ അത് വർധിക്കാനുള്ള സാധ്യതയേറെയാണ്. വർക്കൗട്ടുകൾക്ക് ഫലമായ് ഉണ്ടാകുന്ന വേഗമേറിയ ശാരീരിക പ്രവർത്തനങ്ങൾ കോവിഡ് ബാധിതമായി ശരീരത്തിൽ , വേഗത്തിൽ രോഗം പടർത്താൻ മാത്രമെ സഹായിക്കൂ. ഹൃദയത്തിലെ പ്രവർത്തനങ്ങൾ വർധിപ്പിക്കുന്ന വ്യായാമങ്ങളിൽ , ഇൻഫെക്ഷനുള്ള ഹൃദയത്തിലെ വൈറസ് കൂടുതൽ പെട്ടെന്ന് അപകടകാരിയാകാനും ഹൃദയം തകരാറിലാകാനും കാരണമാകും. അതുകൊണ്ട് തന്നെ ഹൃദയ സംബന്ധമായി എന്ത് ലക്ഷണങ്ങൾ കണ്ടാലും ഉടനെ തന്നെ വ്യായാമം നിർത്തുകയാണ് വേണ്ടത്.

നന്നായി വ്യായമം ചെയ്യുന്ന ശരീരത്തിൽ മറ്റ് അപകടലക്ഷണങ്ങളൊന്നും ഇല്ലെങ്കിൽ പോലും നീർവീഴ്ചയ്ക്കും ക്ലോട്ടിങ്ങിനും സാധ്യത ഉണ്ടാകാറുണ്ട്. ഇതുപോലെ കോവിഡ് 19ഉും ക്ലോട്ടിങ് വർധിപ്പിക്കാനും നീർവീഴ്ച കൂട്ടാനും കാരണമാകുന്നവയാണ്. അത് കൊണ്ട് തന്നെ വ്യായാമത്തിനിടയിലെ ചെറിയ ലക്ഷണങ്ങളിൽ വളരെ ശ്രദ്ധകാണിച്ചുകൊണ്ടിരിക്കുക. പരമാവധി ജലാംശം ഉള്ളിലെത്തിക്കാൻ നോക്കുകയെന്നതും ഇവിടെ പ്രധാനമാണ്. കാഫിലെ ദൈവനും നീർവീഴ്ചയ്ക്കുമാണ് ഇവിടെ പ്രധാന്യമേറെ.

നിർത്തേണ്ട, കുറക്കണം

കോവിഡ് 19 പോസിറ്റീവായാൽ രണ്ടാഴ്ചയോളമെങ്കിലും വ്യായാമം വേണ്ടെന്ന് വയ്ക്കേണ്ടത് നിർബന്ധമാണ്. പലപ്പോഴും ലക്ഷണങ്ങളൊന്നും ഉണ്ടാവാതിരിക്കുകയും പിന്നീട് വരികയുമാണ് ചെയ്യാറ്. ചിലപ്പോൾ ലക്ഷണങ്ങൾ രണ്ട് ദിവസത്തിനുള്ളിൽ പോകുകയും ചെയ്യും. ഈ സ്‌റ്റേജിലാണ് നമ്മൾ ശ്രദ്ധകൊടുക്കേണ്ടത്. ചിലപ്പോൾ ഈ സാഹചര്യത്തിൽ നമ്മൾ ചെയ്യുന്ന വ്യായാമത്തിന് വിപരീത ഫലമാകും ഉണ്ടാവുക.

കോവിഡ് ചികിത്സയ്ക്ക് ശേഷവും ചിലയാളുകൾക്ക് വ്യായമത്തിലേക്ക് തിരിയാൻ ആഗ്രഹം ഉണ്ടാകും , ചിലർക്ക് പൂർണ്ണമായും ഉപേക്ഷിക്കാനും. ഈ രണ്ടു വഴികളും സ്വീകരിക്കാതെ പടിപടിയായി മാത്രം വ്യായാമത്തിലേക്ക് തിരിച്ച് വരുന്നതാണ് നല്ലത്. ഡോക്ടർമാരുടെ കൃത്യമായ നിർദേശങ്ങൾ ഈ വ്യായാമങ്ങൾക്കൊപ്പം ഉണ്ടാകുകയും വേണം .

അത്ലെറ്റുകളുടെ കാര്യത്തിൽ പ്രത്യേകിച്ചു മൂന്നുമൂതൽ ആറ്മാസം വരെയുള്ള അവരുടെ വ്യായാമ പ്രവർത്തനങ്ങൾ വളരെ ശ്രദ്ധയോടെ ചെയ്യേണ്ടതുണ്ട്. സ്ഥിരമായി ചെയ്യുന്ന വ്യായാമത്തിന്റെ നേർപകുതിയാക്കി മാത്രമെ വ്യായാമത്തിലേക്കുള്ള തിരിച്ച് വരവ് പ്ലാൻ ചെയ്യാവൂ. ആറ് മണിക്കൂറെങ്കില്‍ മൂന്ന മണിക്കൂറാക്കി ചൂരുക്കി വേണം വ്യായാമം തുടങ്ങാൻ. വളരെ പതുക്കെ മാത്രമെ പഴയ ശാരീരിക അവസ്ഥയിലേക്ക് പോകാൻ പറ്റൂ എന്ന കൃതൃമായ ബോധവും ഒപ്പം വേണം.

ഓഷിയാ റിവേറാ എന്ന മാരത്തോണറിന് അനുഭവിച്ച ശാരീരിക ബുദ്ധമുട്ടുകളാണ് ഗവേഷകരെ പുതിയ പഠനങ്ങളിലേക്ക് എത്തിച്ചത്. ചെറിയ പനിയാണെന്ന് കരുതി വ്യായാമം തുടരുകയും ബുദ്ദിമുട്ട് വർധിക്കുകയും ചെയ്തപ്പോഴാണ് റിവേറോ തന്റെ ഫിസിഷനായ ജോർഡാൻ മെറ്റിസിലിനോട് സംസാരിക്കുന്നത്. തുടർന്ന് നടത്തിയ നിരീക്ഷണങ്ങളും പരീക്ഷണങ്ങളുമാണ് വ്യായാമത്തിന്റെ പ്രതികൂല ഫലങ്ങൾ പുതിയ നിരീക്ഷണങ്ങളിലേക്ക് ഡോക്ടർമാരെ കൊണ്ടത്തിച്ചത്.

Tags:
  • Spotlight