Wednesday 20 January 2021 03:57 PM IST : By സ്വന്തം ലേഖകൻ

എട്ടാം ക്ലാസിൽ തുടങ്ങിയ പ്രണയം: എതിർപ്പുകൾക്കൊടുവിൽ ഹരിണിയുടെ കൈപിടിച്ച് സുനീഷ്

harini-wed

പ്രണയ സാക്ഷാത്കാരത്തിനൊടുവിൽ ഹരിണി ചന്ദനയ്ക്ക് മാംഗല്യം. ട്രാൻസ്ജെൻഡറും നടിയുമായ ഹരിണി ചന്ദന ഇനി സുനീഷിന്റെ ജീവിത സഖി. എറണാകുളം ബിടിഎച്ച് ഹാളിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റ് രഞ്ജു രഞ്ജുമാരുടെ ആശീർവാദത്തോടെയായിരുന്നു വിവാഹം.

harini-main

ഗൾഫിൽ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് സുനീഷ്. എട്ടാം ക്ലാസിൽ പൂവിട്ട പ്രണയമാണ് വിവാഹ പന്തലിലെത്തി നിൽക്കുന്നത്. നവദമ്പതികളെ ആശീർവദിക്കാൻ നിരവധി പേരാണ് എത്തിയത്.സുനീഷിന്റെ മാതാപിതാക്കളുടെ ആശീർവാദത്തോടെയാണ് വിവാഹം നടന്നത്. ഹരിണി ചന്ദനയുടെ മാതാപിതാക്കൾ ചടങ്ങിനെത്തിയിരുന്നില്ല.