Thursday 07 October 2021 12:34 PM IST : By സ്വന്തം ലേഖകൻ

പ്രണയനൈരാശ്യം: ഒരുമുഴം കയറിൽ എല്ലാം അവസാനിപ്പിച്ച് 22കാരൻ: വേദനയോടെ പ്രവാസലോകം

ashraf-741

മലയാളി പ്രവാസി സമൂഹത്തിന് വേദനയായി വീണ്ടും മരണവാർത്ത. പ്രണയനൈരാശ്യത്തിന്റെ പേരിൽ ജീവനൊടുക്കിയ യുവാവാണ് പ്രവാസ ലോകത്തിന് വേദന സമ്മാനിക്കുന്നത്. വെറും 22 വയസ് മാത്രമുള്ള ചെറുപ്പക്കാരൻ റൂമിൽ ആരും ഇല്ലാത്ത സമയം നോക്കി ഫാനിൽ കെട്ടി തൂങ്ങി മരിക്കുകയായിരുന്നു. സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയാണ് വിയോഗ വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

നാട്ടിൽ നിന്ന് വന്നതിന് ശേഷം എനിക്ക് ലഭിച്ച ആദൃ ഫോൺ കോൾ ഒരു ചെറുപ്പക്കാരൻ ആത്മഹതൃ ചെയ്തുവെന്നാണ്.ഒരു വ്യക്തി മരിച്ച് പോയതിനാൽ ആ ചെറുപ്പക്കരൻ്റെ പേരോ,നാടോ ഞാൻ ഇവിടെ എഴുതുന്നില്ല.പക്ഷെ ഇന്നത്തെ യുവത്വം എങ്ങോട്ടാണ് എന്നത് എന്നെ വല്ലാതെ ആശങ്കയിലാക്കുന്നു. കാരണം എനിക്കുംഈ പ്രായത്തിലുളള മക്കളുണ്ട്.22 വയസ്സുളള ഒരു ചെറുപ്പക്കാരനാണ് ആത്മഹതൃ ചെയ്തത്.പ്രണയ നെെരാശ്യമാണ്. നാട്ടിൽ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന മകനെ ആ ബന്ധം ഇല്ലാതാക്കുവാൻ മാതാപിതാക്കൾ ഒരു ബന്ധുവിന്റെ സഹായത്താൽ മകനെ ഗൾഫിലേക്ക് പറഞ്ഞ് അയക്കുകയായിരുന്നു. ഇവിടെ വന്നതിന് ശേഷം ആ പെൺകുട്ടിയുമായി ഫോണിലൂടെ മറ്റും സംസാരിച്ച് വഴക്കിട്ടതിന് ശേഷം റൂമിൽ ആരും ഇല്ലാത്ത സമയം നോക്കി ഫാനിൽ കെട്ടി തൂങ്ങി മരിക്കുകയായിരുന്നു.കഴിഞ്ഞയാഴ്ച കേരളത്തിൽ പ്രണയം നിരസിച്ചതിൻ്റെ പേരിൽ ഒരു പെൺകുട്ടിയെ കഴുത്തറുത്ത് കൊന്നത്പോലെ,ഇന്ന് മറ്റൊരു തരത്തിൽ ,പെൺകുട്ടി അടുത്ത് ഇല്ലാത്തതിനാൽ സ്വയം ആത്മഹത്യ ചെയ്ത് പ്രതികാരം വീട്ടുന്നു. എവിടെയാണ് നമ്മുടെ യുവത്വം ചെന്ന് അവസാനിക്കുന്നത്.

സാമൂഹികമാധ്യമങ്ങൾ ആശയവിനിമയ മേഖലയില്‍ വന്‍ പുരോഗതിയാണ് സൃഷ്ടിച്ചതെങ്കിലും മാനുഷിക ബന്ധങ്ങളില്‍ അവയുണ്ടാക്കിയ വിള്ളലുകള്‍ ആഴമേറിയതാണ്.പരസ്പരം ആർക്കും സംസാരിക്കുവാൻ സമയം ഇല്ല.കൗമാരക്കാരായ നമ്മുടെ മക്കളെ ശ്രദ്ധിക്കുവാനോ,അവർക്ക് വേണ്ട രീതിയിലുളള ഉപദേശങ്ങൾ നൽകാനോ മാതാപിതാക്കൾ സമയം കണ്ടെത്തുന്നില്ല.

നമ്മുടെ മക്കളുടെ പ്രശ്നങ്ങൾ നമ്മൾ തിരിച്ചറിയുക.അവരെ കുറ്റപ്പെടുത്താതെ ചേർത്ത് നിർത്തുക. ദെെവികമായ ചിന്തകൾ അവരിലേക്ക് എത്തിക്കുക. സമൂഹത്തിലെ നന്മയും തിന്മയും അവരെ ബോധ്യപ്പെടുത്തുക. നാടിനും ദേശത്തിനും നന്മ ചെയ്യുന്ന മക്കളായി വളർത്തുവാൻ ശ്രമിക്കുക.

ഓർക്കുക,എന്തും നഷ്ടപ്പെട്ടതിന് ശേഷം ഓർത്ത് ദുഃഖിച്ചിട്ട് കാരൃമില്ല.

അഷ്റഫ് താമരശ്ശേരി