Wednesday 20 October 2021 11:00 AM IST : By സ്വന്തം ലേഖകൻ

ഇളയമകൻ സച്ചുവിനെ രക്ഷിക്കാനായില്ല; ഉരുൾപൊട്ടലിൽ തുടയെല്ല് പൊട്ടി, വീടു തകര്‍ന്നു: സര്‍വതും നഷ്ടപ്പെട്ട് നിസ്സഹായനായി ഷാഹുൽ

kokkayar-landslide-victim-shahul.jpg.image.845.440

തൊടുപുഴ കൊക്കയാർ പഞ്ചായത്തിലെ പൂവഞ്ചിയിൽ ഉരുൾപൊട്ടലിൽ പരുക്കേറ്റ കുടുംബം ചികിത്സാസഹായം തേടുന്നു. വീട് തകര്‍ന്ന് സര്‍വതും നഷ്ടപ്പെട്ട പുതുപ്പറമ്പിൽ ഷാഹുലിന്റെ കുടുംബമാണ് ദുരിതത്തില്‍ കഴിയുന്നത്. ഉരുൾപൊട്ടലിനിടെ പരുക്കേറ്റ പിതാവും രണ്ടു കുട്ടികളും ഉള്‍പ്പെടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തുടയെല്ലുകള്‍ പൊട്ടിയ ഷാഹുലിന്റെ പിതാവിന് അടിയന്തരമായി ശസ്ത്രക്രിയ നടത്തണം.

നിലവിൽ സ്വകാര്യ ആശുപത്രിയിൽ സൗജന്യമായി ചികിത്സ നടത്തുന്നുണ്ടെങ്കിലും ജില്ലാ ഭരണകൂടം ഇടപെടുന്നില്ലെന്ന് ഷാഹുല്‍ മനോരമ ന്യൂസിനോട് പറഞ്ഞു. അപകട സമയത്തു വീട്ടിലുണ്ടായിരുന്ന ഷാഹുലാണ് പിതാവിനെയും ഭാര്യയെയും രണ്ടു കുട്ടികളെയും രക്ഷിച്ചത്. പക്ഷേ, ഇളയമകനായ നാലുവയസ്സുകാരൻ മുഹമ്മദ് റിസാനെ (സച്ചു ഷാഹുൽ) രക്ഷിക്കാനായില്ല. പൂവഞ്ചിയിൽ ഉരുൾപൊട്ടൽ ഉണ്ടായിടത്തെ ആദ്യ വീടുകളിൽ ഒന്നായിരുന്നു ഷാഹുലിന്റേത്.

Tags:
  • Spotlight