Monday 27 January 2020 12:04 PM IST : By സ്വന്തം ലേഖകൻ

വനിത ലുലു ലിറ്റിൽ ഷെഫ് കിരീടം കൊച്ചു മിടുക്കി മീര മാത്യുവിന്! റണ്ണറപ്പുകളായി വൈശാഖും ഹിബയും

little-chef00986

കുഞ്ഞിക്കൈകളിൽ രുചിയുടെ മാന്ത്രികതയൊളിപ്പിച്ച പാചക വിദഗ്ധരെ കണ്ടെത്തുകയാണ് വനിത ലുലു ലിറ്റിൽ ഷെഫ് എന്ന മഹാ പാചക മത്സരം. കൊച്ചി ലുലുമാളിൽ നടന്ന വനിത ലുലു ലിറ്റിൽ ഷെഫ് കലാശപ്പോരാട്ടത്തിനൊടുവിൽ കിരീടം സ്വന്തമാക്കിയത് മീര മാത്യു. വൈശാഖ് എം ഫസ്റ്റ് റണ്ണറപ്പും ഹിബ എൻ എച്ച് സെക്കന്റ് റണ്ണറപ്പുമായി. 

littlechefnmnhf

വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. 50,000 രൂപയുടെ ഗ്രാൻഡ് പ്രൈസും നാല് പേരടങ്ങുന്ന കുടുംബത്തിന് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ താമസവും മീര മാത്യു സ്വന്തമാക്കി. 25000 രൂപയും മാരിയറ്റ് ഹോട്ടലിൽ ഡിന്നറിനും വൈശാഖ് എം അർഹനായി. 10,000 രൂപയും മാരിയറ്റ് ഹോട്ടലില്‍ ലഞ്ചുമാണ് ഹിബ എൻ എച്ച് നേടിയത്. 

little-chef65

രജിസ്ട്രേഷനും പ്രാഥമിക റൗണ്ട് മത്സരങ്ങൾക്കും ശേഷം ആറു പേരാണ് ഫൈനലിൽ മത്സരിച്ചത്. മീര മാത്യു, ഹിബ എൻ.എച്ച്, വൈശാഖ്, സന ഫാത്തിമ, ഫാത്തിമ സിദ്ര, അവന്തിക എസ് നായർ എന്നിവരായിരുന്നു ഫൈനലിസ്റ്റുകൾ. കുട്ടി ഷെഫുമാരുടെ പാചക വൈഭവം നേരിട്ടു കാണാനും അവരെ പ്രോത്സാഹിപ്പിക്കാനും പൊതുജനങ്ങൾക്കും അവസരമൊരുക്കിയിരുന്നു. 

1.

little-chef223 Ambikapathy, Manager, Lulu Sparkys, Biju Job, Head Marketing, Eastern, Chef Soju Philip, Executive Chef,Ramada Cochin, Chef Shihaab Kareem, Executive Chef,Holiday Inn, Ravinder Singh, Executive Chef, Kochi Marriott, Herman Grossbichler , Executive Chef, Grand Hyatt kochi Bolgatty. Second Runner up - Hiba NH, Winner - Meera Mathew, First runner up - Vyshak M

2.

little-chef00986

3.

little-chef443

4.

little66hnknj
Tags:
  • Spotlight