Wednesday 25 May 2022 04:43 PM IST : By സ്വന്തം ലേഖകൻ

രാജ്യാന്തര കയാക്കിങ് ഫെസ്റ്റിവലിന് ജൂലൈ 22ന് തുടക്കമാകും

whitewater kayaking

രാജ്യാന്തരതലത്തിൽ ശ്രദ്ധനേടിയ കോഴിക്കോട് ജില്ലയിലെ കയാക്കിങ് ഫെസ്റ്റിവൽ ജൂലൈ 22 മുതൽ 24 വരെ നടക്കും. കോടഞ്ചേരി പഞ്ചായത്തിൽ പുലിക്കയത്ത് ചാലി പുഴയിലും തിരുവമ്പാടി പഞ്ചായത്തിൽ അരിപ്പാറ ഇരുവഞ്ഞിപുഴയിലുമാണ് ഇന്റർനാഷനൽ വൈറ്റ് വാട്ടർ കയാക്കിങ്ങ് മത്സരങ്ങൾ നടക്കുന്നത്. മികച്ച പ്രകടനങ്ങളിലൂടെയും ഉയർന്ന പങ്കാളിത്തത്തത്തിലൂടെയും ഏറെ ശ്രദ്ധനേടിയ ഫെസ്റ്റിവൽ കോവിഡ് സാഹചര്യങ്ങൾ കാരണം രണ്ട് വർഷത്തിനുശേഷമാണ് ഫെസ്റ്റിവൽ അരങ്ങേറുന്നത്.

ടൂറിസം വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ കലക്ട്രേറ്റിൽ ചേർന്ന പ്രാഥമിക യോഗത്തിലാണ് കയാക്കിങ് ഫെസ്റ്റിവലിന്റെ തീയതി തീരുമാനിച്ചത്. ടൂറിസം വകുപ്പിന്റെ ഭാ​ഗത്തുനിന്നുള്ള എല്ലാ സഹായ സഹകരണങ്ങളും മന്ത്രി യോഗത്തിൽ ഉറപ്പുനൽകി. ടൂറിസം വകുപ്പിന്റെ ഭാ​ഗത്തുനിന്നുള്ള എല്ലാ സഹായ സഹകരണങ്ങളും മന്ത്രി യോ​ഗത്തിൽ ഉറപ്പുനൽകി. ജില്ലാ പഞ്ചായത്തും തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളും ഫെസ്റ്റിവൽ​ഗംഭീരമാക്കാൻ രം​ഗത്തുണ്ട്.

whitewater kayaking2

കോഴിക്കോട് ജില്ലയിൽ കാപ്പാട് - തുഷാരഗിരി സംസ്ഥാനപാതയിലാണ് പുലിക്കയം ചാലിപുഴ സ്ഥിതി ചെയ്യുന്നത്. മുക്കം - തിരുവമ്പാടി - ആനക്കാംപൊയിൽ റോഡിലാണ് അരിപ്പാറ ഇരുവഞ്ഞിപുഴ സ്ഥിതി ചെയ്യുന്നത്.

Tags:
  • Manorama Traveller
  • Travel Destinations
  • Kerala Travel