Thursday 19 August 2021 01:04 PM IST : By സ്വന്തം ലേഖകൻ

തവാങ്ങിലെത്താം ടോയ് ട്രെയിനിൽ, പുതിയ പദ്ധതിയുമായി അരുണാചൽ പ്രദേശ്

tawang 1

അരുണാചൽ പ്രദേശ് ടൂറിസത്തിന്റെ പ്രധാന ഇടങ്ങളിലൊന്നാണ് തവാങ്. ഹിമാലയൻ മഞ്ഞുമലനിരകൾ ചന്തം ചാർത്തുന്ന നാടു കാണാൻ ദിനംപ്രതി നിരവധി സഞ്ചാരികളാണ് എത്താറുള്ളത്. മണിക്കൂറുകൾ നീണ്ട ട്രെക്കിങ്ങും പ്രതികൂല കാലാവസ്ഥയും സഞ്ചാരികൾക്ക് തവാങ്ങിലേക്കുള്ള പ്രവേശനം മിക്കപ്പോഴും ദുർഘടമാകാറുണ്ട്. ആ പ്രശ്നത്തിന് പരിഹാരമായി തവാങ്ങിലേക്ക് ടോയ് ട്രെയിൻ സർവീസ് ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് അരുണാചൽ ഗവൺമെന്റ്. ഷിംല – കൽക്ക റൂട്ടിലോടുന്ന ടോയ് ട്രെയിനിന് സമാനമായ സർവീസായിരിക്കും തവാങ്ങിലേതെന്ന് മുഖ്യമന്ത്രി പെമ ഖണ്ഡു അറിയിച്ചു.

tawang 3

മൂന്ന് ബോഗികളുള്ള ടോയ് ട്രെയിനിൽ ഓരോ ബോഗിയിലും 12 യാത്രക്കാർക്കു വീതം സഞ്ചരിക്കാം. പുതിയ പദ്ധതി പ്രാവർത്തികമാകുന്നതോടെ തവാങ് ടൂറിസത്തിന് മുതൽക്കൂട്ടാകും. ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധവിഹാരം സ്ഥിതി ചെയ്യുന്നത് തവാങ്ങിലാണ്. ഇവിടുത്തെ പൊട്ടല കൊട്ടാരവും പ്രധാന ആകർഷണമാണ്.

tawang 2

Tags:
  • Manorama Traveller