Thursday 09 June 2022 01:52 PM IST : By സ്വന്തം ലേഖകൻ

രുചിയൂറും ഉരുളക്കിഴങ്ങ് വെർമിസെല്ലി ബോൾസ്, ഈസി റെസിപ്പി!

vermi

ഉരുളക്കിഴങ്ങ് വെർമിസെല്ലി ബോൾസ്

1.ഉരുളക്കിഴങ്ങ് – നാല്, ഇടത്തരം

2.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ്– പാകത്തിന്

3.എണ്ണ – ഒരു വലിയ സ്പൂൺ

4.സവാള – രണ്ടു വലിടയ സ്പൂൺ

പച്ചമുളക് – നാല്, അരിഞ്ഞത്

5.ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊട‌ി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

6.മുട്ട – രണ്ട്, ചിക്കിപ്പൊരിച്ചത്

7.റൊട്ടിപ്പൊടി – മുക്കാൽ കപ്പ്

8.വെർമിസെല്ലി മെല്ലേ പൊടിച്ചത് – അരക്കപ്പ്

9.എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

  • ഉരുളക്കിഴങ്ങു തൊലി കളഞ്ഞു വൃത്തിയാക്കി രണ്ടാമത്തെ ചേരുവ ചേർത്തു വേവിച്ചുടച്ചു വയ്ക്കണം.

  • ചുവടുകട്ടിയുള്ള പാനിൽ എണ്ണ ചൂടാക്കി സവാളയും പച്ചമുളകും വഴറ്റി സവാള ഇളം ബ്രൗൺ നിറമാകുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റി ഉരുളക്കിഴങ്ങും മുട്ട ചിക്കിപ്പൊരിച്ചതും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

  • ഇതു നാരങ്ങാ വലുപ്പത്തിലുള്ള ഉരുളകളാക്കി വെർമിസെല്ലി പൊടിച്ചതിൽ ഉരുട്ടി, ചൂടായ എണ്ണയിൽ വറുത്തു കോരുക.‌

  • ചൂടോടെ ടുമാറ്റോ കെച്ചപ്പിനൊപ്പം വിളമ്പാം.