വെജ്ജീ ലോഡഡ് ഓംലെറ്റ്
1.മുട്ട – രണ്ട്
2.ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
പാൽ – ഒരു വലിയ സ്പൂൺ
വറ്റൽമുളക് ചതച്ചത് – അര ചെറിയ സ്പൂൺ
ചീസ് – മൂന്നു വലിയ സ്പൂൺ
2.വെണ്ണ – ഒരു ചെറിയ സ്
3.ബട്ടൺ മഷ്റൂം – നാല്, അരിഞ്ഞത്
4.ചീരയില – ഒരു പിടി, അരിഞ്ഞത്
5.കാപ്സിക്കം – ഒന്നിന്റെ പകുതി, അരിഞ്ഞത്
വറ്റൽമുളക് ചതച്ചത് – അര ചെറിയ സ്പൂൺ
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ഒരു ബൗളിൽ മുട്ട രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി അടിച്ചു മാറ്റി വയ്ക്കുക.
∙പാനിൽ അര ചെറിയ സ്പൂൺ വെണ്ണ ചൂടാക്കി ബട്ടൺ മഷ്റൂം വഴറ്റണം.
∙ചീരയില ചേർത്തു വഴറ്റി പാകമാകുമ്പോൾ അഞ്ചാമത്തെ ചേരുവ വഴറ്റി വാങ്ങണം.
∙ഇതേ പാനിൽ അര ചെറിയ സ്പൂൺ വെണ്ണ ചൂടാക്കി മൂട്ട മിശ്രിതം ചേർത്ത് ഓംലെറ്റ് തയാറാക്കുക.
∙ഓംലെറ്റിന്റെ പകുതിയിൽ തയാറാക്കിയ മഷ്റും മിശ്രിതം നിരത്തി മുകളിൽ ചീസ് വിതറി മടക്കി ചീസ് ഉരുകുന്നതു വരെ വേവിക്കുക.
∙ചൂടോടെ വിളമ്പാം.