Monday 14 September 2020 12:24 PM IST : By Pachakam Desk

പീറ്റ്സയിൽ നാടൻ രുചി; തയാറാക്കാം മലബാർ പീറ്റ്സ!

pizza

മലബാർ പീറ്റ്സ

1. മൈദ - 250 ഗ്രാം

ഉപ്പ് - പാകത്തിന്

2. എണ്ണ - 300 ഗ്രാം

3. ഇറച്ചിക്കീമ - 250 ഗ്രാം

4. മഞ്ഞൾപ്പൊടി - ഒരു െചറിയ സ്പൂൺ

മുളകുപൊടി - ഒന്നര െചറിയ സ്പൂൺ

മല്ലിപ്പൊടി - അര െചറിയ സ്പൂൺ

5. കോഴിമുട്ട - അഞ്ച്

ഉപ്പ് - പാകത്തിന്

6. കാരറ്റ് - 200 ഗ്രാം, പൊടിയായി അരിഞ്ഞത്

7. കാപ്സിക്കം - ഒരു വലുത്, വട്ടത്തിൽ അരിഞ്ഞത്

പാകം െചയ്യുന്ന വിധം

∙ മൈദ പാകത്തിനുപ്പു േചർത്തു ബട്ടൂരയ്ക്കെന്ന പോലെ കുഴച്ചെടുക്കണം.

∙ ഇതു ബട്ടൂര വലുപ്പത്തിൽ പരത്തി ചൂടായ എണ്ണയിലിട്ടു വറുത്തെടുക്കണം.

∙ ഇറച്ചിക്കീമ നാലാമത്തെ േചരുവ േചർത്തിളക്കി അൽപം വെള്ളം തളിച്ച് കുക്കറിൽ വേവിച്ചെടുക്കണം.

∙ മുട്ട ഉപ്പു ചേർത്തു നന്നായി അടിച്ച്, അതിൽ പൊരിച്ചു വച്ചിരിക്കുന്ന ബട്ടൂറ (പറാത്തയും ഉപയോഗിക്കാം) മുക്കി തവയിലിടുക.

∙ ഇതിൽ അൽപം എണ്ണ ഒഴിച്ച്, മുകളിൽ കാരറ്റ് നിരത്തി അതിനു മുകളിൽ നടുവിലായി കാപ്സിക്കം വച്ച് അതിനും മുകളില്‍ മുട്ടക്കൂട്ട് അൽപം ഒഴിച്ചു വേവിക്കുക.

∙ തിരിച്ചിട്ടു വേവിച്ചെടുക്കാം.