1. അയല – രണ്ട്
2. മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂണ്‍
കുരുമുളകുപൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3. വെളിച്ചെണ്ണ – പാകത്തിന്
4. ഉലുവ – അര ചെറിയ സ്പൂൺ
5. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്
6. ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് – ഓരോ വലിയ സ്പൂൺ
തക്കാളി – ഒന്ന്, ചെറിയ കഷണങ്ങളാക്കിയത്
പച്ചമുളക് – മൂന്ന്, അരിഞ്ഞത്
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
കറിവേപ്പില – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ അയല മുഴുവനോടെ വൃത്തിയാക്കി വരഞ്ഞ്, രണ്ടാമത്തെ ചേരുവ യോജിപ്പിച്ചതു പുരട്ടി അരമണിക്കൂർ വയ്ക്കണം.
∙ ഇത് അൽപം വെളിച്ചെണ്ണയിൽ വറുത്തു കോരി വയ്ക്കുക.
∙ അതേ പാനിൽ തന്നെ രണ്ടു വലിയ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി ഉലുവ ചേർത്ത ശേഷം സവാള ചേർത്തു വഴറ്റുക.
∙ ഇതിലേക്ക് ആറാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റുക. എണ്ണ തെളിയണം.
∙ വാഴയിലയുടെ ഒരു കഷണം വാട്ടി അതിൽ മസാല വച്ച് അതിനു മുകളിൽ മീൻ വറുത്തതു വച്ച്, അതിനു മുകളിൽ വീണ്ടും അൽപം മസാല വച്ച് ചെറുതീയിൽ 10 മിനിറ്റ് വേവിക്കുക.