Thursday 23 June 2022 11:01 AM IST

അഡാറ് ടേസ്റ്റാണ് ബീഫ് വെല്ലിങ്ടൺ!

Merly M. Eldho

Chief Sub Editor

Beef-welington ഫോട്ടോ : സരുൺ മാത്യു

ഡക്സൽസിന്

1. ബട്ടൺ മഷ്റൂം – 680 ഗ്രാം

ചുവന്നുള്ളി – രണ്ട്, അരിഞ്ഞത്

വെളുത്തുള്ളി – നാല് അല്ലി, അരിഞ്ഞത്

തൈം – രണ്ടു തണ്ട്, ഇലകൾ മാത്രം

2. ഉപ്പില്ലാത്ത െവണ്ണ – രണ്ടു വലിയ സ്പൂൺ

എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ – രണ്ടു വലിയ സ്പൂൺ

3 ഉപ്പ്, കുരുമുളകു പൊടിച്ചത് – പാകത്തിന്

ബീഫിന്

4. ബീഫിന്റെ തുട ഭാഗത്തു നിന്നെടുത്ത ഒറ്റക്കഷണം  – ഒരു കിലോ, 360 ഗ്രാം

5. എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ, ഉപ്പ്,

കുരുമുളകു പൊടിച്ചത് – പാകത്തിന്

6. പ്രൊഷ്യൂട്ടോ (ഒരു തരം ഹാം) – 12 കനം കുറഞ്ഞ സ്ലൈസ്

തൈം– ആറു തണ്ട്, ഇല മാത്രം നുള്ളിയെടുത്തത്

ഗ്രീൻ പെപ്പർകോൺ സോസ്

7.  ഒലിവ് ഓയിൽ – രണ്ടു വലിയ സ്പൂൺ

8. ചുവന്നുള്ളി – രണ്ട്, അരിഞ്ഞത്

വെളുത്തുള്ളി – രണ്ട് അല്ലി, ചതച്ചത്

തൈം – രണ്ടു തണ്ട്, (ഇല മാത്രം)

9. ബ്രാണ്ടി – ഒരു കപ്പ്

10. ബീഫ് സ്റ്റോക്ക് – ആറു കപ്പ്

11. ക്രീം – രണ്ടു കപ്പ്

ഗ്രെയ്നി മസ്റ്റേർഡ് – രണ്ടു വലിയ സ്പൂൺ

12. പച്ചക്കുരുമുളക് ഉപ്പിലിട്ടത് – അരക്കപ്പ്

13. ഡിജോൺ മസ്റ്റേർഡ് – രണ്ടു വലിയ സ്പൂൺ

14.മൈദ – പാകത്തിന്

15. പഫ് പേസ്ട്രി – 450 ഗ്രാം

16. മുട്ട – രണ്ട്, അടിച്ചത്

17. സീ സോൾട്ട് – അര ചെറിയ സ്പൂൺ

18. ചൈവ്സ് അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

19. ഉരുളക്കിഴങ്ങു വറുത്തത്, ഫ്രെഷ് ഹെർബ്സ് – ഒപ്പം വിളമ്പാൻ

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ മിക്സിയിലാക്കി തരുതരുപ്പായി പൊടിക്കുക.

∙ ഒലിവ് ഓയിലും വെണ്ണയും ചൂടാക്കി അതിൽ മഷ്റൂം മി ശ്രിതം ചേർത്ത് ഇടത്തരം തീയിൽ എട്ടു–പത്തു മിനിറ്റ് വ ഴറ്റണം. വെള്ളം മുഴുവൻ വറ്റിയ ശേഷം ഉപ്പും കുരുമുളകും ചേർത്തു മാറ്റി വയ്ക്കുക. ഇതാണ് ഡക്സൽസ്.

∙ ബീഫ് തയാറാക്കാൻ ബീഫിന്റെ കഷണം, അതിന്റെ സിലിണ്ടർ ആകൃതി നഷ്ടപ്പെടാതെ നാലു സ്ഥലങ്ങളിൽ നൂലു കൊണ്ടു വട്ടം കെട്ടണം. ഇതിൽ ഒലിവ് ഓയിലും ഉപ്പും കു രുമുളകു പൊടിച്ചതും പുരട്ടി രണ്ടു മൂന്നു മിനിറ്റ് ഒലിവ് ഓ യിലിൽ വറുത്തു മാറ്റി വയ്ക്കുക.

∙ പാകത്തിനു വലുപ്പമുള്ള വലിയ പ്ലാസ്റ്റിക് ഷീറ്റിൽ പ്രൊഷ്യൂട്ടോ നിരത്തി അതിനു മുകളിൽ തയാറാക്കിയ ഡക്സൽസ് പുരട്ടണം.

∙ ഇതിനു മുകളിൽ ഉപ്പും കുരുമുളകുപൊടിയും തൈമും വി തറിയ ശേഷം തയാറാക്കിയ ബീഫ് വച്ച് അതിനു മുകളില്‍ ഡിജോൺ മസ്റ്റേർഡ് പുരട്ടുക. ഇനി പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു മുറുകെ പൊതിഞ്ഞ് രണ്ടറ്റവും പിരിച്ച് 30 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക.

∙ ഗ്രീൻ പെപ്പർകോൺ സോസ് തയാറാക്കാൻ ഒലിവ് ഓയിൽ ചൂടാക്കി എട്ടാമത്തെ ചേരുവ വഴറ്റി വാങ്ങുക. ഇതില്‍ ബ്രാണ്ടി ഒഴിച്ച ശേഷം മെല്ലേ തീപ്പെട്ടി ഉരച്ചു മിശ്രിതം കത്തിക്കുക. ബ്രാണ്ടി കത്തി തനിയെ കെടും (ഫ്ളാംബെ). തീ അണഞ്ഞ ശേഷം ഈ മിശ്രിതത്തിലേക്കു സ്റ്റോക്ക് ചേ ർത്ത് അടുപ്പത്തു വച്ചു തിളപ്പിച്ചു കുറുക്കി പകുതിയാക്കണം. അരിച്ചെടുത്ത് ക്രീമും മ സ്റ്റേർഡും ചേർത്തിളക്കി വീണ്ടും അടുപ്പ ത്തു വച്ചു വറ്റിച്ചു പകുതിയാകുമ്പോൾ പ ച്ചക്കുരുമുളകു ചേർത്തിളക്കുക.

∙ അവ്ൻ 4250Fൽ ചൂടാക്കിയിടുക.

∙ മൈദ തൂവിയ തട്ടിൽ വച്ച് പഫ് പേസ്ട്രി കാൽ ഇഞ്ച് ക നത്തിൽ പരത്തുക. ഒന്നോ രണ്ടോ ഷീറ്റ് കൂട്ടി ഒട്ടിച്ചെടുക്കേണ്ടി വന്നേക്കാം.

∙ ഇനി ബീഫ് ഫ്രിഡ്ജിൽ നിന്നെടുത്ത്, പ്ലാസ്റ്റിക് പേപ്പറിൽ നിന്നു പുറത്തെടുത്ത്, പേസ്ട്രിയുടെ മുകളിൽ വയ്ക്കുക. പേസ്ട്രി ഷീറ്റ് കൊണ്ടു ബീഫ് നന്നായി പൊതിഞ്ഞു മുക ളിൽ മുട്ട അടിച്ചതു ബ്രഷ് ചെയ്യുക. ഏറ്റവും മുകളിൽ സീ സോൾട്ട് വിതറണം.

∙ ഇതൊരു ബേക്കിങ് ഷീറ്റിൽ വച്ച് അങ്ങിങ്ങായി വരഞ്ഞ ശേഷം ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 40-45 മിനിറ്റ് ബേക്ക് ചെയ്യുക. പേസ്ട്രി ഗോൾഡൻ നിറമാകണം.

∙ പുറത്തെടുത്തു ചൂടാറിയ ശേഷം സ്ലൈസ് ചെയ്ത് മുകളിൽ ചൈവ്സ് വിതറുക. 

∙ ഉരുളക്കിഴങ്ങു വറുത്തതിനും ഫ്രെഷ് ഹെർബ്സിനും ഗ്രീൻ പെപ്പർകോൺ സോസിനും ഒപ്പം വിളമ്പാം.

Tags:
  • Dinner Recipes
  • Pachakam