Wednesday 02 August 2023 11:30 AM IST

കോവൽ ഇല കോളിഫ്ളവർ പുട്ടും നെല്ലിക്ക കറിയും; പ്രഭാത ഭക്ഷണം ഹെല്‍ത്തിയാക്കാന്‍ കിടിലന്‍ റെസിപ്പി

Merly M. Eldho

Chief Sub Editor

koval-leaf-puttu ഫോട്ടോ : സരുണ്‍ മാത്യു, പാചകക്കുറിപ്പുകള്‍ക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനും കടപ്പാട്: സാം ജേക്കബ്, എക്സിക്യൂട്ടീവ് ഷെഫ്, പാരഗൺ, ലുലു മാൾ, ഇടപ്പള്ളി

കോവൽ ഇല കോളിഫ്ളവർ പുട്ടിന്

1. പുട്ടുപൊടി – 100 ഗ്രാം

കോളിഫ്ളവർ പൊടിയായി അരിഞ്ഞത് – 50 ഗ്രാം

കോവയ്ക്ക പൊടിയായി അരിഞ്ഞത് – 25 ഗ്രാം

കോവൽ ഇല പൊടിയായി അരിഞ്ഞത്  – രണ്ടു വലിയ സ്പൂൺ

2. ഉപ്പ് – പാകത്തിന്

വെള്ളം – പാകത്തിന്

നെല്ലിക്ക കറിക്ക്

3. ചുവന്നുള്ളി – 50 ഗ്രാം

4. വെള്ളം – പാകത്തിന്

5. എണ്ണ – അൽപം

6. കടുക് – ഒരു നുള്ള്

7. ഉലുവ – ഒരു നുള്ള്

വറ്റൽമുളകു പൊടിയായി അരിഞ്ഞത് – അര ചെറിയ സ്പൂൺ

ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

പച്ചമുളക് പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

കറിവേപ്പില – ഒരു തണ്ട്

വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂണ്‍

സവാള പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ 

8. നെല്ലിക്ക – 200 ഗ്രാം

9. കൊഴുപ്പു കുറഞ്ഞ പാൽ – 20 മില്ലി

10.  തൈര് – അൽപം

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ പാകത്തിനുപ്പും വെള്ളവും ചേര്‍ത്തു പുട്ടിനെന്ന പോലെ നനയ്ക്കുക. ഇതു പുട്ടുകുറ്റിയിലാക്കി ആവിയിൽ വേവിച്ചെടുക്കാം.

∙ നെല്ലിക്ക കറി തയാറാക്കാൻ ചുവന്നുള്ളി വെള്ളം ചേര്‍ത്തു നന്നായി വേവിച്ച് ഉടയുന്ന പാകത്തിനു വെള്ളം വറ്റിച്ചെടുക്കുക. ഇത് അരച്ചു വയ്ക്കണം.

∙ പാനിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച് ഏഴാമത്തെ ചേരുവ നന്നായി വഴറ്റണം.

∙ ഇതിൽ പാകത്തിനുപ്പും വെള്ളവും നെല്ലിക്കയും ചേർത്തു വെന്ത ശേഷം ഉള്ളി അരച്ചതു ചേർത്തു തിളപ്പിക്കുക. കുറുകുമ്പോൾ പാൽ ചേർത്തു തിളപ്പിച്ചു വാങ്ങുക. തൈരു ചേർത്തു വിളമ്പാം.

Tags:
  • Breakfast Recipes
  • Pachakam