Monday 03 October 2022 11:40 AM IST : By Vanitha Pachakam

കോളിഫ്ലവർ പ്രേമികൾക്കായി രണ്ടു വ്യത്യസ്ത രുചികൾ!

cauli-flowervhvhfd

കോളിഫ്ളവർ ബാറ്റർ ഫ്രൈ

1. കോളിഫ്ളവർ – അരക്കിലോ

2. സോയാസോസ് – ഒരു വലിയ സ്പൂൺ

3. ൈമദ – മുക്കാൽ കപ്പ്

കോൺഫ്ളവർ – മുക്കാൽ കപ്പ്

സോഡാ ബൈ കാർബണേറ്റ് – കാൽ െചറിയ സ്പൂൺ

4. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

5. മുട്ടവെള്ള അടിച്ചത് – രണ്ടു മുട്ടയുടേത്

6. എണ്ണ – വറുക്കാൻ

ചില്ലി സോസിന്

7. എണ്ണ – രണ്ടു വലിയ സ്പൂൺ

8. വറ്റൽമുളകിന്റെ അരി – രണ്ടു െചറിയ സ്പൂൺ

9. വറ്റൽമുളക് – 10, അരി കളഞ്ഞു ചതച്ചത്

സവാള പൊടിയായി അരിഞ്ഞത് – അരക്കപ്പ്

ഇഞ്ചി അരിഞ്ഞത് – ഒരു െചറിയ സ്പൂൺ

മുളകുപൊടി – അര ചെറിയ സ്പൂൺ

ൈമദ – ഒരു െചറിയ സ്പൂൺ

10. ടുമാറ്റോ സോസ് – നാലു െചറിയ സ്പൂൺ

വിനാഗിരി – ഒരു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

11. സ്റ്റോക്ക്/വെള്ളം – ഒരു കപ്പ്

12. സെലറി, കാപ്സിക്കം എന്നിവ പൊടിയായി അരിഞ്ഞത് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ കോളിഫ്ളവര്‍ ചെറിയ പൂക്കളായി അടർത്തി വയ്ക്കുക.

∙ ഇതിൽ സോയാസോസ് പുരട്ടിവയ്ക്കണം.

∙ മൂന്നാമത്തെ ചേരുവ യോജിപ്പിച്ചു കുറുെക കലക്കി മാവു തയാറാക്കുക. ഇതിലേക്കു മുട്ടവെള്ള നന്നായി അടിച്ചതു മെല്ലേ ചേർത്തു യോജിപ്പിക്കണം.

∙ തയാറാക്കിയ കോളിഫ്ളവർ ഈ മാവിൽ മുക്കി ചൂടായ എണ്ണയിൽ ഇളംബ്രൗൺ നിറമാകും വരെ വറുക്കുക.

∙ ചില്ലിസോസ് തയാറാക്കാൻ ഒരു വലിയ സ്പൂണ്‍ എണ്ണ ചൂടാക്കി  ആദ്യം മുളകിന്റെ അരി വറുത്തു മാറ്റി വയ്ക്കു ക. വീണ്ടും ഒരു വലിയ സ്പൂൺ എണ്ണ കൂടി ഒഴിച്ചു ചൂ ടാക്കി, ഒമ്പതാമത്തെ ചേരുവ ചേർത്തു വഴറ്റണം.

∙ ഇതിൽ പത്താമത്തെ ചേരുവയും േചർത്തിളക്കി തിളച്ചു തുടങ്ങുമ്പോൾ സ്റ്റോക്കോ വെള്ളമോ േചർത്തിളക്കുക. എരിവു കുറവുണ്ടെങ്കിൽ വറുത്തു വച്ചിരിക്കുന്ന മുളകിന്റെ അരിയും േചർത്തു െചറുതീയിൽ ഏതാനും സമയം തിളപ്പിച്ചു വാങ്ങുക. ഇതാണ് ചില്ലിസോസ്.

∙ തയാറാക്കിയ ചില്ലിസോസ് വറുത്ത കോളിഫ്ളവറിനു മു കളിൽ ഒഴിച്ചു വിളമ്പാനുള്ള പാത്രത്തിലാക്കി സെലറി യും കാപ്സിക്കവും കൊണ്ട് അലങ്കരിക്കുക.

Cauliflower-batter-fry

കോളിഫ്ളവർ ചിക്കിപ്പൊരിച്ചത്

1. എണ്ണ – അരക്കപ്പ്

2. സവാള – രണ്ട്, അരിഞ്ഞത്

ഇഞ്ചി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

വെളുത്തുള്ളി അരിഞ്ഞത് – ഒരു െചറിയ സ്പൂൺ

3. തക്കാളി – ഒന്ന, അരച്ചത്

മല്ലിയില അരിഞ്ഞത് – ഒരു പിടി

മഞ്ഞൾപ്പൊടി – കാൽ െചറിയ സ്പൂൺ

ഉപ്പ്, മുളകുപൊടി – പാകത്തിന്

4. കോളിഫ്ളവർ കൊത്തിയരിഞ്ഞത് – മൂന്നു കപ്പ്

5. ചെറുനാരങ്ങാനീര് – ഒരു െചറുനാരങ്ങയുടെ പകുതിയുടേത്

6. ജീരകം വറുത്തു പൊടിച്ചത് – ഒരു െചറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ െചറുതായി അരിഞ്ഞതു േചർത്തു െചറുതീയിൽ മൂപ്പിക്കുക.

∙ ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തിളക്കണം.

∙ മൂത്തു തുടങ്ങുമ്പോൾ കോളിഫ്ളവർ കൊത്തിയരിഞ്ഞതും േചർത്തിളക്കി െചറുതീയിൽ അടച്ചു വച്ചു വേവിക്കുക. ആവശ്യമെങ്കിൽ അല്പം വെള്ളം തളിച്ചുകൊടുക്കാം.

∙ ഏറ്റവു ഒടുവിൽ നാരങ്ങാനീരും േചർത്ത ജീരകംപൊടി കൊണ്ട് അലങ്കരിച്ചു വിളമ്പാം.

∙ ഇനി പാത്രം തുറന്ന് ഓരോ ടുമാറ്റോകപ്പും ചരിഞ്ഞു പോ കാതെ പ്ലേറ്റിൽ നിരത്തി ഗ്രേവിക്കൊപ്പം വിളമ്പാം.

Cauliflower-chikkiporichathu
Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes