Wednesday 03 January 2024 02:49 PM IST

ചോറിനൊപ്പം കഴിക്കാം വെറൈറ്റി രുചിയിൽ ചിക്കൻ ചതച്ചത്, കൊതിപ്പിക്കും റെസിപ്പി!

Merly M. Eldho

Chief Sub Editor

chicken chathachachu

ചിക്കൻ ചതച്ചത്

‌1.ചിക്കൻ‌, എല്ലില്ലാതെ – അരക്കിലോ

2.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

വെള്ളം – പാകത്തിന്

3.എണ്ണ – രണ്ടു വലിയ സ്പൂൺ

4.സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

5.ഇഞ്ചി – ഒരിഞ്ചു കഷണം, പൊടിയായി അരിഞ്ഞത്

വെളുത്തുള്ളി – അഞ്ച് അല്ലി, പൊടിയായി അരിഞ്ഞത്

ഉപ്പ് – പാകത്തിന്

6.വറ്റൽമുളക് ചതച്ചത് – രണ്ടു വലിയ സ്പൂൺ

കറിവേപ്പില – ഒരു തണ്ട്

7.മുളകുപൊടി – ഒരു ചെറിയ സ്പൂൺ

പെരുംജീരകം പൊടി – അര ചെറിയ സ്പൂൺ

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ചിക്കൻ വലിയ കഷണങ്ങളാക്കി മുറിച്ച് രണ്ടാമത്തെ ചേരുവ ചേർത്തു വേവിക്കുക. ഇതു കൈ കൊണ്ടു പിച്ചിയെടുത്തു മാറ്റി വയ്ക്കണം.

∙പാനിൽ എണ്ണ ചൂടാക്കി സവാള വഴറ്റുക.

∙കണ്ണാടിപ്പരുവമാകുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർ‌ത്തു വഴറ്റണം.

∙വറ്റൽമുളകും കറിവേപ്പിലയും ചേർത്തു വഴറ്റി ഏഴാമത്തെ ചേരുവയും ചേർത്തു പച്ചമണം മാറുമ്പോൾ ചിക്കൻ ചേർക്കുക.

∙നന്നായി ഇളക്കി യോജിപ്പിച്ച് തടി തവി കൊണ്ടു മെല്ലേ ഉടച്ചു കൊടുക്കണം.

∙അല്പം വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്തിളക്കി വാങ്ങാം.

Tags:
  • Lunch Recipes
  • Dinner Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes