Tuesday 11 June 2024 05:05 PM IST : By അമ്മു മാത്യു

ഉള്ളം കുളിര്‍പ്പിക്കാന്‍ ഫ്രെഷ് ഓറഞ്ച് സ്മൂതി; കിടിലന്‍ റെസിപ്പി

710634409

1. ഓറഞ്ച് – നാല്, പാടയും കുരുവും കളഞ്ഞത്

ബദാം മില്‍ക്ക് – ഒന്നരക്കപ്പ്, ഫ്രിഡ്ജിൽ വച്ചു കട്ടയാക്കിയത്

പഴം – രണ്ട് ഇടത്തരം

കട്ടത്തൈര് – കാല്‍ കപ്പ്

ഐസ്ക്യൂബ്സ് – അര- ഒരു കപ്പ്

2. പുതിനയില – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ ചേരുവകളെല്ലാം മിക്സിയിലാക്കി നല്ല സ്പീഡിൽ അടിച്ചു മയപ്പെടുത്തുക. 

∙ രണ്ടു ഗ്ലാസുകളില്‍ ഒഴിച്ച് ഓറഞ്ച് സ്ലൈസ്, പഴം അരിഞ്ഞത്, പുതിനയില എന്നിവ കൊണ്ട് അലങ്കരിച്ചു വിളമ്പാം.

∙ ബദാം മിൽക്കിനു പകരം പാലും ഉപയോഗിക്കാം.

Tags:
  • Pachakam