Thursday 25 July 2019 04:47 PM IST

കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുന്ന കടലയ്ക്കാപ്പം!

Merly M. Eldho

Chief Sub Editor

Kadalakkappam ഫോട്ടോ: വിഷ്ണു നാരായണൻ

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവമാണ് കടലയ്ക്കാപ്പം. കറുത്ത കടലയുപയോഗിച്ച് തയാറാക്കുന്ന ഈ വിഭവം ഏറെ രുചികരമാണ്. റെസിപ്പി ഇതാ... 

ചേരുവകൾ 

1. കറുത്ത കടല – അരക്കപ്പ്

2. തേങ്ങ ചുരണ്ടിയത് – മൂന്നു കപ്പ്

3. അരിപ്പൊടി – ഒരു കപ്പ്

പഞ്ചസാര – രണ്ടു കപ്പ്

4. ഉപ്പ് – ഒരു നുള്ള്

ഏലയ്ക്കാപ്പൊടി – അര ചെറിയ സ്പൂൺ

5. നെയ്യ് – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ കടല ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത ശേഷം രാവിലെ തൊലി മുഴുവൻ കളഞ്ഞെടുക്കുക.

∙ തൊലി കളഞ്ഞ കടല കുക്കറിൽ വേവിച്ചു വെള്ളം ഊറ്റിക്ക ളഞ്ഞു വയ്ക്കുക.

∙ തേങ്ങ ചുരണ്ടിയതു പിഴിഞ്ഞ് അരക്കപ്പ് ഒന്നാംപാലും അ ഞ്ചു കപ്പ് രണ്ടാംപാലും എടുത്തു വയ്ക്കണം.

∙ അരിപ്പൊടിയും രണ്ടാംപാലും പഞ്ചസാരയും ചുവടുകട്ടിയുള്ള പാനിലാക്കി അടുപ്പത്തു വച്ച് ചെറുതീയിൽ ഇളക്കുക.

∙ ഏകദേശം 20 മിനിറ്റ് ഇളക്കി കുറുകി വരുമ്പോൾ കടലയും ഒന്നാംപാലും ഉപ്പും ഏലയ്ക്കാപ്പൊടിയും ചേർത്തിളക്കുക.

∙ നന്നായി കുറുകി പാത്രത്തിൽ നിന്നു വിട്ടു വരുമ്പോൾ നെ യ്യ് ചേർത്തിളക്കുക.

∙ നെയ്യ് പുരട്ടിയ പാത്രത്തിലേക്കു മാറ്റി സ്പൂൺ കൊണ്ട് ഒരേ നിരപ്പിലാക്കുക. ചൂടാറിയ ശേഷം കഷണങ്ങളാക്കി വിളമ്പാം.

Tags:
  • Easy Recipes
  • Pachakam