Wednesday 06 April 2022 12:17 PM IST : By സ്വന്തം ലേഖകൻ

ഈസിയായി തയാറാക്കാം പനീർ കോക്കനട്ട് സ്‌പ്രിങ് റോൾസ്, മധുരിക്കും റെസിപ്പി!

spring

പനീർ കോക്കനട്ട് സ്‌പ്രിങ് റോൾസ്

1.പനീർ പൊടിച്ചത് – 150 ഗ്രാം

പഞ്ചസാര പൊടിച്ചത് – ആറു വലിയ സ്പൂൺ

തേങ്ങ ചുരണ്ടിയത് – അരക്കപ്പ്

കശുവണ്ടിപ്പരിപ്പ് നുറുക്ക് – 50 ഗ്രാം

ഉണക്കമുന്തിരി – 25 ഗ്രാം

വനില എസ്സൻസ് – കാല്‍ ചെറിയ സ്പൂൺ

2.മൈദ – മുക്കാൽ കപ്പ്

കോൺഫ്‌ളോവർ – മുക്കാൽ കപ്പ്

മുട്ട – രണ്ട്

ഉപ്പ് – പാകത്തിന്

വെള്ളം – ഒന്നേകാൽ കപ്പ്

3.എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു ഫില്ലിങ് തയാറാക്കി വയ്ക്കണം.

∙രണ്ടാമത്തെ ചേരുവ ഒരു ബൗളിലാക്കി കട്ടകെട്ടാതെ മാവു കലക്കിയെടുക്കണം.

∙ചൂടായ ദോശക്കല്ലിൽ ഓരോ തവി മാവു കോരിയോഴിച്ച് ദോശ പോലെ പരത്തി തിരിച്ചും മറിച്ചുമിട്ടു ചുട്ടെടുക്കുക. ഇതാണ് പാൻകേക്ക്.

∙ഓരോ പാൻകേക്കിന്റെയും ഒരറ്റത്ത് രണ്ടു വലിയ സ്പൂൺ വീതം ഫില്ലിങ് വച്ച് ഇരുവശവും ഉള്ളിലേക്കു മടക്കി ചുരുട്ടിയെടുക്കണം.

∙അറ്റം അൽപം മൈദ കലക്കിയതു കൊണ്ട് ഒട്ടിക്കാം

∙ഇതു തിളച്ച എണ്ണയിലിട്ടു കരുകരുപ്പായി വറുത്തു കോരുക.

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Snacks