Monday 20 May 2024 02:59 PM IST : By Deepthi Philips

അയലയിൽ ഒരു മാന്ത്രിക രുചിക്കൂട്ട്, ഇന്നു തന്നെ പരീക്ഷിച്ചു നോക്കൂ!

ayala tawaaaaaa

അയല പ്രേമികൾക്കായി ഇതാ പുതിയൊരു വിഭവം. തവയിൽ പൊള്ളിച്ചെടുത്ത അയല കിടിലൻ ടെസ്റ്റിൽ.

ചേരുവകൾ

1.അയല - ഒരു കിലോ

2.കുരുമുളകുപൊടി - ഒരു ടീസ്പൂൺ

3.മഞ്ഞൾപ്പൊടി - അര ടീസ്പൂൺ

4.ജീരകം - അര ടീസ്പൂൺ

5.ഇഞ്ചി - നാല് ചെറിയ കഷ്ണം

6.വെളുത്തുള്ളി - 12 തൊട്ട് 15 എണ്ണം വരെ

7.പച്ചമുളക് - അഞ്ചണ്ണം

8.ചെറിയ ഉള്ളി - 12 എണ്ണം

9.കറിവേപ്പില - കുറച്ച്

10.മല്ലിയില - ഒരുപിടി

11.പുതിനയില - ഒരുപിടി

12.നാരങ്ങാനീര് - മൂന്ന് ടേബിൾ സ്പൂൺ

13.വെളിച്ചെണ്ണ - ഒരു ടേബിൾ സ്പൂൺ

14.ഉപ്പ് - ഒരു ടീസ്പൂൺ

15.കോൺഫ്ലവർ - രണ്ട് ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

•അയല നന്നായി വൃത്തിയാക്കിയതിനു ശേഷം വരഞ്ഞുകൊടുത്ത് നടുഭാഗം പൊളിച്ചടുക്കുക.

•മിക്സിയുടെ ചെറിയ ജാറിലേക്ക് മേൽപ്പറഞ്ഞ എല്ലാ ചേരുവകളും ഇട്ടതിനുശേഷം നന്നായി അരച്ചെടുക്കുക.

∙അരച്ചെടുത്തതിനുശേഷം ഇത് മീനിലേക്ക് പുരട്ടി 30 മിനിറ്റ് മാരിനേറ്റ് ചെയ്യാനായിട്ട് മാറ്റിവയ്ക്കാം.

∙ഒരു തവയിൽ രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തതിനു ശേഷം ഈ മീൻ തിരിച്ചും മറിച്ചും ഇട്ട് ഫ്രൈ ചെയ്ത് എടുക്കാം. രുചികരമായ അയല പൊള്ളിച്ചത് തയാർ.

Tags:
  • Lunch Recipes
  • Dinner Recipes
  • Easy Recipes
  • Pachakam