Friday 24 May 2024 12:08 PM IST : By സ്വന്തം ലേഖകൻ

പ്രതിരോധശേഷി കൂട്ടാൻ കഴിക്കാം നെല്ലിക്ക രസം, ഈസി റെസിപ്പി!

rasammmmmnelli

നെല്ലിക്ക രസം

1.നെല്ലിക്ക – ആറ്

2.തക്കാളി – രണ്ട്, അരിഞ്ഞത്

വെളുത്തുള്ളി – നാല് അല്ലി

കുരുമുളക് – ഒരു ചെറിയ സ്പൂൺ

ജീരകം – ഒന്നര ചെറിയ സ്പൂൺ

3.പച്ചമുളക് – രണ്ട്, നീളത്തിൽ അരിഞ്ഞത്

മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

കറിവേപ്പില – ഒരു തണ്ട്

വെള്ളം – രണ്ടു–മൂന്നു കപ്പ്

4.പരിപ്പ്, വേവിച്ചത് – അരക്കപ്പ്

ഉപ്പ് – പാകത്തിന്

കായംപൊടി – അര ചെറിയ സ്പൂൺ

5.‌മല്ലിയില – രണ്ടു വലിയ സ്പൂൺ

6.നെയ്യ് – ഒരു ചെറിയ സ്പൂൺ

വറ്റൽമുളക് – രണ്ട്

പാകം ചെയ്യുന്ന വിധം

∙നെല്ലിക്ക കഴുകി കുരുകളഞ്ഞു കഷണങ്ങളാക്കി വയ്ക്കുക.

∙മിക്സിയുടെ ജാറിൽ രണ്ടാമത്തെ ചേരുവയും നെല്ലിയും ചേർത്ത് അരയ്ക്കണം.

∙പാനിൽ നെല്ലിക്ക മിശ്രിതവും മൂന്നാമത്തെ ചേരുവയും ചേർത്തു തിളപ്പിക്കുക.

∙നാലാമത്തെ ചേരുവയും ചേർത്തു തിളപ്പിച്ച് മല്ലിയിലയും ചേർത്തിളക്കി വാങ്ങുക.

∙പാനിൽ നെയ്യ് ചൂടാക്കി വറ്റൽമുളക് വഴറ്റി താളിച്ചു രസത്തിൽ ചേർത്തു വിളമ്പാം.

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam