Thursday 29 August 2024 03:26 PM IST : By സ്വന്തം ലേഖകൻ

കുട്ടിക്കൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും രുചി, ചീസി വെജി പാഴ്സൽ!

veg parcel

ചീസി വെജി പാഴ്സൽ

1.എണ്ണ – ഒരു വലിയ സ്പൂൺ

2.സവാള, അരിഞ്ഞത് – ഒരു കപ്പ്

3.ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ

4.കാരറ്റ്, കനം കുറച്ചു നീളത്തിൽ അരിഞ്ഞത് – ഒരു കപ്പ്

കാപ്സിക്കം, കനം കുറച്ചു നീളത്തിൽ അരിഞ്ഞത് – ഒരു കപ്പ്

സോയ സോസ് – രണ്ടു വലിയ സ്പൂൺ

ചില്ലി സോസ് – മൂന്നു വലിയ സ്പൂൺ

വറ്റൽ മുളക് ചതച്ചത് – ഒരു ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

5.കാബേജ്, കനം കുറച്ചു നീളത്തിൽ അരിഞ്ഞത് – ഒന്നര കപ്പ്

6.മയണീസ് – രണ്ടു വലിയ സ്പൂൺ

മൊസറെല്ല ചീസ്, ഗ്രേറ്റ് ചെയ്തത് – ഒരു കപ്പ്

7.സമോസ ഷീറ്റ് – ആവശ്യത്തിന്

8.മുട്ട – രണ്ട്, അടിച്ചത്

9.ബ്രെഡ് പൊടിച്ചത് – പാകത്തിന്

10.എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙പാനിൽ എണ്ണ ചൂടാക്കി സവാള വഴറ്റുക.

∙കണ്ണാടിപ്പരുവമാകുമ്പോൾ ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് ചേർത്തു വഴറ്റുക.

∙പച്ചമണം മാറുമ്പോൾ നാലാമത്തെ ചേരുവ ചേർത്തു മൂന്നു–നാലു മിനിറ്റു വഴറ്റണം.

∙കാബേജും ചേർത്തു വഴറ്റി വാങ്ങുക.

∙ചെറുതായി തണുത്തു കഴിയുമ്പോൾ ആറാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിക്കുക.

∙ഒരു സമോസ ഷീറ്റ് എടുത്ത് നടുക്ക് മൈദ വെള്ളത്തിൽ കലക്കിയതു പുരട്ടി മറ്റൊരു സമോസ ഷീറ്റ് വിലങ്ങനെ വച്ച് ഒട്ടിക്കുക.

∙മുകളിൽ തയാറാക്കിയ കാബേജ് മിശ്രിതം വച്ച് നാലു വശത്തും മൈദ മിശ്രിതം പുരട്ടി മടക്കി ചതുരാകൃതിയിൽ ഒട്ടിക്കുക.

∙ഇതു മുട്ട അടിച്ചതിൽ മുക്കി ബ്രെഡു പൊടിച്ചതിൽ പൊതിഞ്ഞു ചൂടായ എണ്ണയിൽ വറുത്തു കോരുക.