Saturday 21 May 2022 11:40 AM IST : By Ayisha Marikkar

പൊറോട്ടയ്ക്കും ചപ്പാത്തിക്കും ഒപ്പം ചില്ലി ബീഫ്, ഈസി റെസിപ്പി!

beffff

ചില്ലി ബീഫ്

ഒരു കിലോ ബീഫ് നീളത്തിൽ അരിഞ്ഞു കഴുകിയതിൽ മൂന്നു ചെറിയ സ്പൂൺ ഇഞ്ചി–വെളുത്തുള്ളി അരച്ചത്, പാകത്തിനുപ്പ്, ഒന്നര ചെറിയ സ്പൂൺ പെരുംജീരകപ്പൊടി, നാലു ചെറിയ സ്പൂൺ മുളകുപൊടി, ഒരു ചെറിയ സ്പൂൺ വീതം മല്ലിപ്പൊടിയും മഞ്ഞൾപ്പൊടിയും കാൽ കപ്പ് വെള്ളം എന്നിവ ചേർത്തു കുക്കറിൽ വേവിക്കുക. എണ്ണ ചൂടാക്കി മൂന്നു സവാള അരിഞ്ഞത്, രണ്ടു ചെറിയ സ്പൂൺ ഇഞ്ചി–വെളുത്തുള്ളി അരിഞ്ഞത്, രണ്ടു പച്ചമുളക് അരിഞ്ഞത്., ഒരു കാപ്സിക്കവും രണ്ടു തക്കാളിയും അരിഞ്ഞത് എന്നിവ വഴറ്റി ബീഫ് ചേർത്തിളക്കി വേവിച്ചു ചാറു കുറുകുമ്പോൾ ഒരു ചെറിയ സ്പൂൺ വീതം കുരുമുളകുപൊടി, ഗരംമസാലപ്പൊടി, സോയാസോസ് എന്നിവയും കാൽ കപ്പ് ടുമാറ്റോ സോസും ചേർത്തു നന്നായി യോജിപ്പിച്ചു മല്ലിയില അരിഞ്ഞതും ചേർത്തു വാങ്ങുക.

Tags:
  • Lunch Recipes
  • Dinner Recipes
  • Easy Recipes
  • Pachakam