ട്രാൻസ്ജെന്ഡർ വ്യക്തികളായ മനു കാർത്തികയും ശ്യാമ എസ്. പ്രഭയും പ്രണയദിനത്തിൽ വിവാഹിതരായി. ഫെബ്രുവരി 14ന്, തിരുവനന്തപുരം ഇടപ്പഴിഞ്ഞി അളകാപുരി ഓഡിറ്റോറിയത്തിൽവച്ച് 9.45നും 10.15നും ഇടയിലുള്ള മുഹൂർത്തത്തിലായിരുന്നു ചടങ്ങ്.
തൃശൂർ സ്വദേശിയായ മനു ടെക്നോപാർക്കിൽ സീനിയർ എച്ച്.ആർ. എക്സിക്യുട്ടീവ് ആണ്. സാമൂഹികസുരക്ഷാ വകുപ്പിൽ ട്രാൻസ്ഡജെൻഡർ സെല്ലിലെ സ്റ്റേറ്റ് പ്രോജക്ട് കോ–ഓഡിനേറ്ററാണ് ശ്യാമ. തിരുവനന്തപുരം സ്വദേശിയാണ്.
10 വർഷത്തിലേറെയായി പരിചയമുണ്ടെങ്കിലും 2017ലാണ് ഇരുവരും പ്രണയത്തിലാകുന്നത്. സ്ഥിര ജോലി നേടി, വീട്ടിലെ ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കിയശേഷം വിവാഹിതരാകാം എന്ന തീരുമാനിക്കുകയായിരുന്നു. ആ കാത്തിരിപ്പാണ് പ്രണയദിനത്തിൽ അവസാനിക്കുന്നത്.