Friday 22 January 2021 03:02 PM IST

നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം? ഒറ്റവാക്കിൽ മറുപടി പറയണം

Baiju Govind

Sub Editor Manorama Traveller

tourist-watching-niagara-in-night-canadian-buildings-in-background

‘‘ഒരേയൊരു ചോദ്യം, ഒറ്റവാക്കിൽ മറുപടി പറയണം. നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം?

രാജ്യം, സംസ്ഥാനം, ജില്ല, ഗ്രാമം, കടൽത്തീരം, കായലോരം, ഹിൽ േസ്റ്റഷൻ... ഏതുമാകട്ടെ. മനസ്സിൽ ഇടം നേടിയ ഒരു സ്ഥലം ഉണ്ടല്ലോ. അതിനെ കുറിച്ചാണു ചോദിക്കുന്നത്. അൽപനേരം ആലോചിച്ചതിനു ശേഷം മറുപടി പറയുക. ’’

വേൾഡ് പോപ്പുലേഷൻ റിവ്യൂ എന്ന സർവേ സംഘമാണു ചോദ്യം ഉന്നയിച്ചത്. ലോകജനസംഖ്യയെ കുറിച്ചു പഠനം നടത്തുന്ന സ്ഥാപനം നടത്തിയ സർവേയിൽ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള ആളുകൾ പങ്കെടുത്തു, പ്രിയപ്പെട്ട സ്ഥലം രേഖപ്പെടുത്തി. വിയറ്റ്നാമാണ് പട്ടികയിൽ ആദ്യം. അയർലൻ‍ഡ്, തായ്‌ലൻഡ് എന്നീ രാജ്യങ്ങൾ രണ്ടും മൂന്നും സ്ഥാനത്ത്. സ്‌ലൊവേനിയ മുതൽ നെതൽലൻഡ‍്സ് വരെ പന്ത്രണ്ടെണ്ണമാണു പട്ടികയിലെ മറ്റു രാജ്യങ്ങൾ. മനസ്സിൽ കയറിക്കൂടിയ സ്ഥലത്തെ കുറിച്ച് ഓരോരും സ്വന്തം വിശദീകരണങ്ങൾ കുറിച്ചു. തണുപ്പ്, ചൂട് എന്നിങ്ങനെ കാലാവസ്ഥയെ ആസ്പദമാക്കിയാണു ചിലർ ഇഷ്ടം രേഖപ്പെടുത്തിയത്. ഒരു സ്ഥലം നമുക്കു പ്രിയപ്പെട്ടതാകുന്നതിനു കാരണം കാലാവസ്ഥ മാത്രമാണോ ?

സൗന്ദര്യം നിശ്ചയിക്കുന്നത് ഓരോരുത്തരുടേയും കണ്ണുകളാണെന്നു പറയുന്നു സർവേ സംഘം. ‘‘ നഗരം, പട്ടണം, ഗ്രാമം, തടാകം, പുഴ, കാട്, മല, പർവതം, കടൽ... പ്രകൃതിയുടെ വിവിധ ഭാവങ്ങളുമായി പ്രണയത്തിലാകുന്നവരാണ് സഞ്ചാരികൾ. ട്രെക്കിങ് നടത്തുന്നവർ ഓരോ മലകളിലും പുതുമ കണ്ടെത്തുന്നു. കടൽത്തീരം ആസ്വദിക്കുന്നവരെ സംബന്ധിച്ചിടത്തോളം എല്ലാ മലകളും ഒരേപോലെയാണ് ! ഒരേ ദൃശ്യം രണ്ടു പേർ ആസ്വദിക്കുന്നത് വ്യത്യസ്ത രീതികളിലാണ്. പ്രകൃതി ഭംഗി, തെളിഞ്ഞ ആകാശം, സുരക്ഷിതമായ ഇടം – ഇത്തരം പൊതു കാര്യങ്ങളിൽ പോലും ആളുകളുടെ കാഴ്ചപ്പാട് വ്യത്യസ്തമാണ്.’’

niagara-close-up-with-tourist

ഏറ്റവും മനോഹരമായ സ്ഥലത്തെ കുറിച്ചു നടത്തിയ സർവേയിൽ നെതർലൻഡിൽ ജനസംഖ്യ കുറവാണെന്നും ചെറിയ രാജ്യമാണെന്നും ആളുകൾ അഭിപ്രായം കുറിച്ചു. അതു വിനോദസഞ്ചാരികൾക്ക് അനുകൂല സാഹചര്യമാണെന്ന് അവരുടെ പക്ഷം. എന്നാൽ, തായ്‌ലൻഡിലെ ജനത്തിരക്കിന്റെ ‘വൈബ്’ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നു വലിയൊരു വിഭാഗം.

പ്രകൃതിഭംഗി മാത്രമല്ല രാജ്യത്തെ ജനസംഖ്യയും ടൂറിസ്റ്റുകളുടെ തിരക്കും വിനോദസഞ്ചാരികൾ പരിഗണിക്കുന്നു. നൂറു കോടിയിലധികം ജനസംഖ്യയുള്ള ഇന്ത്യ ‘പോപ്പുലർ’ രാജ്യമാണ്. ‘ഇന്ത്യ വിസിറ്റിനു’ മുൻപ് വിദേശികൾ ജനസംഖ്യ പ്രശ്നമായി കണക്കു കൂട്ടുന്നില്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്നാണ് വേൾഡ് പോപ്പുലേഷൻ റിവ്യൂ ഇതിലൂടെ വ്യക്തമാക്കുന്നത്. അമേരിക്ക കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഓൺലൈൻ സർവെ സംഘമാണു വേൾഡ് പോപ്പുലേഷൻ റിവ്യൂ. ഓരോ രാജ്യങ്ങളുടെയും ജനസംഖ്യ ചാർട്ട്, ഗ്രാഫ് എന്നിവ തയാറാക്കി പ്രസിദ്ധീകരിക്കാറുണ്ട്.

Tags:
  • Manorama Traveller