Thursday 03 December 2020 03:36 PM IST

സഞ്ചാരികൾ ഇന്നും നാളെയും ശനിയാഴ്ചയും യാത്ര ഒഴിവാക്കുക: മലയോര യാത്രയിൽ ജാഗ്രത

Baiju Govind

Sub Editor Manorama Traveller

burevi-1

ബുറേവി ചുഴലിക്കാറ്റ് ഇന്ത്യൻ തീരമണയുന്നതിനാൽ സഞ്ചാരികൾ യാത്രകൾക്കു നിയന്ത്രണം ഏർപ്പെടുത്തണമെന്നു മുന്നറിയിപ്പ്. ഇന്നു വൈകിട്ട് തമിഴ്നാട്ടിൽ നിന്നു കന്യാകുമാരി തീരത്ത് എത്തുന്ന ചുഴലിക്കാറ്റ് കൊല്ലം തീരത്തുകൂടി കടന്നു പോകുമെന്നാണു നിരീക്ഷണം. തീരദേശങ്ങളിലും മലയോരങ്ങളിലും ഇന്നും നാളെയും യാത്ര ഒഴിവാക്കണമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ്.

ബംഗാൾ ഉൾക്കടലിന്റെ തെക്കു പടിഞ്ഞാറു രൂപപ്പെട്ട കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും തീരമണഞ്ഞാൽ അപകട സാധ്യതയുണ്ട്. ശ്രീലങ്കയിലെ മുല്ലത്തീവിൽ നിന്നു നീങ്ങിയ കാറ്റ് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലൂടെ കടന്നു പോകുമെന്നാണു പ്രതീക്ഷ. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലുള്ളവരും ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പ്. വെള്ളിയാഴ്ച തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കു സാധ്യത. ഗതി കൂടുതൽ വടക്കോട്ടു മാറി തെക്കൻ കേരളം മുഴുവൻ കാറ്റിന്റെ പരിധിയിൽ വരുമെന്ന് ഇന്നലെ വൈകിട്ടോടെ കേന്ദ്രകാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

ഗതി കൂടുതൽ വടക്കോട്ടു മാറി തെക്കൻ കേരളം മുഴുവൻ കാറ്റിന്റെ പരിധിയിൽ വരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. നാലു തെക്കൻ ജില്ലകളിൽ നാളെ എഴുപതു കിലോമീറ്റർ വേഗമുള്ള കാറ്റിനു സാധ്യത. കേരളത്തിലും തമിഴ്നാട്ടിലും ഓറഞ്ച് അലർട്ട്. രാമനാഥപുരം, കന്യാകുമാരി, തിരുനല്‍വേലി, ശിവഗംഗ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇവിടെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. - കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

burevi
Tags:
  • Manorama Traveller