Q എന്റെ ഭർത്താവ് മൂന്നുമാസമായി പ്രമേഹത്തിനു മരുന്നു കഴിക്കുന്നു. ടൈപ്പ് 2 ഡയബറ്റിസ് ആണ്. പ്രമേഹം നിയന്ത്രണത്തിലാണ്. 600 കാലറി ഡയറ്റ് എന്ന ദിനചര്യ കൃത്യമായി രണ്ടുമാസം തുടർന്നാൽ പ്രമേഹം സുഖപ്പെടും എന്ന് ഒരു വെബ്‌സൈറ്റിൽ കണ്ടു. മരുന്നിനൊപ്പമാണോ ഡയറ്റ് പിന്തുടരേണ്ടത്?
ശോഭിത, തൊടുപുഴ
A ഭർത്താവിന്റെ പ്രമേഹത്തിന് അടുത്തുള്ള ഒരു ഫിസിഷന്റെ മേൽ നോട്ടത്തിൽ ചികിത്സ നടത്തുന്നതാണു നല്ലത്. പ്രമേഹം വന്നുകഴിഞ്ഞാൽ അതു പൂർണമായി ചികിത്സിച്ചു മാറ്റാനാകില്ല. പക്ഷേ, നന്നായി ചികിത്സിച്ചു നിയന്ത്രണവിധേയമാക്കിയാൽ ആരോഗ്യത്തോടെ ജീവിക്കാം. വെബ്െെസറ്റിൽ കാണുന്നതെല്ലാം ശരിയാകണമെന്നില്ല. പ്രത്യേകിച്ചു പ്രമേഹം പോലെയുള്ള രോഗങ്ങൾ ചികിത്സിച്ചു പൂർണമായി മാറ്റാമെന്ന വാഗ്ദാനങ്ങൾ ശരിയല്ല. അതുപോലെയാണു ജീവിത െെശലീരോഗങ്ങളും. ജീവിതകാലം മുഴുവൻ കാണാൻ സാധ്യതയുള്ള പ്രമേഹം, രക്താതിമർദം മുതലായ രോഗങ്ങളെപ്പറ്റിയുള്ള െവബ്െെസറ്റ് പരസ്യങ്ങൾ പലതും ശരിയല്ല.
600 കാലറി ഡയറ്റ് രണ്ടു മാസം കഴിച്ചാൽ പ്രമേഹം പൂർണമായി മാറുമെന്നുള്ള പ്രസ്താവന ശരിയല്ല. 600 കാലറി ഡയറ്റ് വളരെ അളവുകുറഞ്ഞ ആഹാരമാണ്. അതു കഴിച്ച് സാധാരണ ദിനചര്യകൾ പൂർത്തിയാക്കാൻ വലിയ ബുദ്ധിമുട്ടാകും. അല്ല അങ്ങനെ വേണമെന്നുണ്ടെങ്കിൽ ഡയറ്റീഷനെ കണ്ടു തന്നെ
ചിട്ടപ്പെടുത്തണം. പ്രമേഹം പൂർണമായി മാറ്റാനാകില്ല. പക്ഷേ, നന്നായി ചികിത്സിച്ച് ആരോഗ്യത്തോടെ ജീവിക്കാൻ സാധിക്കും.
വിവരങ്ങൾക്ക് കടപ്പാട്;
േഡാ. ആർ.വി. ജയകുമാർ
ഡയറക്ടർ ആൻഡ് സിഇഒ ഇന്ത്യൻ
ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഡയബറ്റിസ് ,
തിരുവനന്തപുരം.
rvjkumar46 @gmail.com