Thursday 09 January 2025 10:50 AM IST : By സ്വന്തം ലേഖകൻ

ഓർമശക്തിക്ക് ഇതിലും നല്ല മരുന്ന് വേറെയില്ല: ബ്രെയിൻ ടോണിക് അഥവാ ബുദ്ധിചീരയുടെ 5 ഗുണങ്ങൾ

brain-spinach

ബ്രെയിൻ ടോണിക് എന്നും ബുദ്ധിചീര എന്നും അറിയപ്പെടുന്ന കുട ങ്ങൽ അഥവാ മുത്തിൾ. ഈ ചെടി ഇലക്കറി വിളയായും ഉപയോഗിക്കാം.

∙ ഈർപ്പവും തണലുമുള്ള പ്രദേശങ്ങളിലും പാടങ്ങളുടെയും േതാടുകളുടെയും കരയിലും പടർന്നു വളരുന്ന ചെടിയാണ്. ഇലകൾക്കു വൃത്താകൃതിയും അരികുകൾ മയമുള്ള കൂർത്ത ഭാഗവുമാണ്.

∙നന്നായി കിളച്ചൊരുക്കിയ നനവുള്ള നിലത്തോ, ചട്ടികളിലോ വളർത്താം. ഭാഗികമായ സൂര്യപ്രകാശം ലഭിക്കുന്ന ഇടത്തോ തണലിലോ വളർത്താം. മണ്ണിൽ നിൽക്കുന്ന വേരു പിടിച്ച ചെടികൾ മണ്ണോടു കൂടെ കിളച്ചെടുത്തു ഒരുക്കിയ സ്ഥലത്തു നടണം. തണലും നൽകുക. ചെടികൾ നടുന്നതിന് ഒരാഴ്ച മുൻപ് ട്രൈക്കോഡെർമ സമ്പുഷ്ട ചാണകം േചർക്കണം.

∙ഒരു മീറ്റർ അകലത്തിലാണു ചെടികൾ നടേണ്ടത്. വേന ൽക്കാലത്തു രാവിലെയും വൈകിട്ടും നനയ്ക്കണം. വരൾച്ച ഒട്ടും സഹിക്കാത്ത ചെടിയാണിത്. ഇടയ്ക്കു ചാണകം മാത്രം വളമായി നൽകിയാൽ മതി.

∙ ഇലകളും തണ്ടുകളും പാചകത്തിന് ഉപയോഗിക്കാം. ഇലകൾ മാവിൽ ചേർത്തു ചപ്പാത്തിയും േദാശയും തയാറാക്കാം. ചമ്മന്തി, ചായ, സൂപ്പ്, ശീതളപാനീയങ്ങൾ തുടങ്ങിയവയിലും കുറഞ്ഞ അളവിൽ ഇലകൾ ചേർക്കാം.

∙ നാല് – അഞ്ച് ഇലകൾ ഉണക്കിപ്പൊടിച്ചത് ഒരു ഗ്ലാസ് പാലിൽ കലക്കി രാവിലെ കുടിക്കുന്നത് ഓർമശക്തി വർധിപ്പിക്കാൻ സഹായകരമാണ്.

∙ കുടങ്ങൽ അരച്ചു വെളിച്ചെണ്ണയിൽ കാച്ചി തലയിൽ പുരട്ടുന്നത് ഉറക്കം ലഭിക്കാൻ സഹായകമാണ്.

വിവരങ്ങൾക്ക് കടപ്പാട്:

റോസ്മേരി ജോയ്സ്
മുൻ ഡെപ്യൂട്ടി ഡയറക്ടർ,
കൃഷി വകുപ്പ്, എറണാകുളം