Friday 02 June 2023 04:07 PM IST : By സ്വന്തം ലേഖകൻ

കിടക്കയിലും സോഫയിലും പൂച്ച മൂത്രമൊഴിക്കാറുണ്ടോ? ശീലം തെറ്റുന്നതിന് കാരണമുണ്ടാകാം

cat-urine ഡോ.അബ്ദുൾ ലത്തീഫ് .കെ എംവിഎസ്ഇ ക്ലിനിക്കൽ മെഡിസിൻ വെറ്ററിനറി സർജൻ

എല്ലാത്തിനും അതിന്റേതായ സ്ഥലവും സമയവുമുണ്ട് പൂച്ചകൾക്ക്. എങ്കിലും ചിലപ്പോൾ ഈ പതിവു തെറ്റാം. അങ്ങനെ വരുന്നുവെങ്കിൽ അ തിനു കൃത്യമായ കാരണങ്ങളുണ്ട്.

∙  മൂത്രാശയത്തിൽ അണുബാധ, ആർത്രൈറ്റിസ്, ഡയബറ്റിസ് എന്നീ രോഗങ്ങൾ കാരണം പൂച്ചകൾ ശീലം തെറ്റിച്ച് കിടക്കയിലോ സോഫയിലോ മൂത്രമൊഴിച്ചു പോകാം. ഇതു പരിശോധിച്ചു പരിഹരിക്കുക.

∙ ചുറ്റുപാടുകളെ ഭയമുള്ള പൂച്ചകൾ സോഫ പോലെ ഉയ ർന്ന സ്ഥലങ്ങളെ മൂത്രം ഒഴിക്കാൻ ആശ്രയിക്കും. അവയ്ക്ക് കൂടുതൽ കരുതൽ നൽകുക.

∙ ലിറ്റർ ബോക്സിന് പൂച്ചയ്ക്ക് ഇരിക്കാനുള്ള വലുപ്പമില്ലെങ്കിൽ, അതിൽ ഇട്ടിരിക്കുന്ന പദാർഥം- പായ്ക്കറ്റ് ലിറ്റർ/ചരൽ/ ന്യൂസ് പേപ്പർ ചെറിയ കഷണങ്ങളായി കീറിയത് എന്നിവ ചൊറിച്ചിലോ മറ്റു അസ്വസ്ഥതകയോ ഉണ്ടാക്കുന്നുണ്ടെങ്കിൽ അവ മറ്റു സ്ഥലങ്ങളിൽ മൂത്രമൊഴിക്കാം. വേറെ പൂച്ചകൾ തന്റെ ലിറ്റർബോക്സ് ഉപയോഗിച്ചാലും ഇതു സംഭവിക്കാം.

∙ പൂച്ചകളുമായുള്ള വഴക്ക്, വീട്ടുകാരന്റെ ശ്രദ്ധ കുറയുമ്പോൾ അവരുടെ ശ്രദ്ധ ആകർഷിക്കാൻ എന്നീ കാരണങ്ങളാലും പൂച്ചകൾ ഇങ്ങനെ ചെയ്യാം.

∙ ഏതു കാരണം കൊണ്ടാണെങ്കിലും അവയെ ശിക്ഷിക്കാതെ കാരണം മനസ്സിലാക്കി  പരിഹരിക്കാൻ ശ്രമിക്കുക. ആവശ്യമെങ്കിൽ വെറ്ററിനറി ഡോക്ടറുടെ സഹായം തേടണം.

Tags:
  • Vanitha Veedu