Saturday 17 April 2021 02:47 PM IST

രണ്ടാമതൊന്ന് നോക്കാൻ കൊതിക്കുന്ന കൊളോണിയൽ സുന്ദരി, ഇത് തൃശൂരിലെ വൈറ്റ് ഹൗസ്

Ali Koottayi

Subeditor, Vanitha veedu

maneesha 1

വെളുത്ത നിറം വീടിനു നൽകുന്ന പ്രകാശം ചെറുതല്ല. അതുതന്നെയാണ് തൃശൂർ ചെങ്ങാലൂരിലെ ഡോ. സജീവന്റെ വീടിനെ വ്യത്യസ്തമാക്കുന്നത്. 3000 ചതുരശ്രയടിയിലാണ് വീട്. ഇഷ്‍ടഭവനം ഒരുക്കണമെന്ന ആഗ്രഹം മനസ്സിൽ കയറിക്കൂടിയതു മുതൽ അതുവരെ മനസ്സിൽ കണ്ട വീടുകൾ സജീവന്റെയും ഭാര്യ ജീബയുടെയും മനസ്സിൽ മിന്നിമറഞ്ഞിരുന്നു. ആഗ്രഹവുമായി ആർക്കിടെക്ടുമാരായ അനൂപിനെയും മനീഷയെയും സമീപിച്ചു. പങ്കുവച്ചത് കൊളോണിയൽ ശൈലിയിലുള്ള തങ്ങളുടെ മനസ്സിലെ ഇഷ്ട ഭവനത്തെ പറ്റി തന്നെ. ഇത് മനസ്സിൽ കണ്ടാണ് അനൂപും മനീഷയും പ്രോജക്ടിലേക്ക് കടന്നത്.

maneesha 7

ലിവിങ് ഏരിയകളാണ് വീട്ടിലെ ഏറ്റവും മനോഹരമായ ഇടങ്ങൾ. സജീവനും ജീബയും ആർക്കിടെക്ടിനോട് പങ്കുവച്ചതും ഈ കാര്യം തന്നെ. ഡബിൾ ഹൈറ്റ് മേൽക്കൂരയിൽ ഒരുക്കിയ ലിവിങ് ഏരിയ ഉൾക്കൊള്ളുന്ന ഹാൾ വിശാലമാണ്. മനോഹരമായ ഇരിപ്പിടങ്ങൾക്കൊപ്പം വെളുത്ത നിറത്തിലെ ചുമരുകളും പ്രകാശഭരിതമാണ്. വെളുത്ത നിറം നൽകുന്ന മാനസിക സന്തോഷം വീട്ടിലെത്തുന്നവരുടെ കണ്ണിൽ കാണാന്‍ കഴിയാറുണ്ടെന്നും ജീബ പറയുന്നു.

maneesha 2

ഇവിടെത്തന്നെ ജാളിക്കപ്പുറത്താണ് ഫാമിലി ലിവിങ് ഒരുക്കിയിരിക്കുന്നത്. ഇവയോടു ചേർന്നു നിൽക്കുന്ന ഇരിപ്പിടങ്ങളും ഭിത്തിയിൽ പരീക്ഷിച്ച നിഷും അവയ്ക്കനുയോജ്യമായ എൽഇഡി ലൈറ്റും ഫോൾസ് സീലിങ്ങും ലിവിങ് മനോഹരമാക്കുന്നു.‍ മുകളിലെ നിലയിലും ഇതേ മാത‍‍ൃകയിൽ ടിവി ഏരിയ സെറ്റ് ചെയ്തിട്ടുണ്ട്. ജിപ്സത്തിൽ തീർത്ത ഫോൾസ് സീലിങ്ങും എൽഇഡി സ്ട്രിപ് ലൈറ്റുകളും ഇവിടെയും പരീക്ഷിച്ചിട്ടുണ്ട്.

maneesha 3

മുകളില‍ും താഴെയുമായി നാല് കിടപ്പുമുറികൾ. ഇവയുടെ കളർ തീമിലും വ്യത്യസ്തത നൽകി. അംഗങ്ങള്‍ക്കനുസരിച്ചാണ് മുറികൾ ഡിസൈൻ ചെയ്തിരിക്കുന്നത്. ഭിത്തികളിൽ പരീക്ഷിച്ചിരിക്കുന്ന പെയിന്റിങ്ങുകളിലും ഈരീതി പിൻതുടർന്നു. ഗ്രേയും വെള്ളയും ചേർന്ന കോംബിനേഷനും കോര്‍ട്‌യാർഡ്, സീലിങ്, വാതിലുകൾ, ജനലുകൾ തുടങ്ങി വിവിയിധയിടങ്ങളിൽ മൾട്ടിവുഡിൽ പരീക്ഷിച്ചിരിക്കുന്ന ഡയമണ്ട് കട്ടിങ്ങും വീടിന് ഏകതാനത നൽകുന്നു. ഏറ്റവും ലളിതമായി അടുക്കള ഒരുക്കിയതാണ് ജീബയുടെ സന്തോഷം. ബ്രേക്ഫാസ്റ്റ് കൗണ്ടറും കൂട്ടിനെത്തിയതോടെ അടുക്കള ആകർഷകമായി.

maneesha 6

വിശാലത തോന്നിക്കുന്നത് വീട്ടിലെ ഇടങ്ങളുടെ വലുപ്പം കൊണ്ടു മാത്രമല്ല. ഓരോ ഇടങ്ങൾക്കും അനുയോജ്യമായ രീതിയിലുള്ള ഫർണിച്ചർ നൽകിയതിൽ അനൂപും മനീഷയും കാണിച്ച മിടുക്കിനും അതിൽ പങ്കുണ്ട്. ഇക്കാര്യം വീട് കാണുന്നവരുടെ അഭിപ്രായങ്ങളിൽ ഉണ്ടാവാറുണ്ടെന്ന് സജീവനും ജീബയും ഒരേ സ്വരത്തിൽ പറയുന്നു. 

maneesha 5

1.

maneesha 4

2.

maneesha 8

അനൂപ് ചന്ദ്രൻ, മനീഷ അനൂപ്

അമാക്ക് ആർക്കിടെക്ട്സ്

തൃശൂർ

amacindia@gmail.com

Tags:
  • Vanitha Veedu