Friday 23 September 2022 03:51 PM IST

എംസി റോഡരികിലെങ്കിലും ശാന്തമായ അന്തരീക്ഷം; പഴയ വീടിനു പകരം പുതിയതൊരുക്കി ഇലക്ട്രിക്കൽ എഞ്ചിനീയർ

Sona Thampi

Senior Editorial Coordinator

Chingavanam 5

എം സി റോഡരികിൽ കോട്ടയം ചിങ്ങവനത്താണ് നിതിൻ തന്റെ പഴയ വീട് മാറ്റി പുതിയ വീടൊരുക്കിയത്. മെയിൻ റോഡിന്റെ തൊട്ടടുത്ത്, എന്നാൽ ബഹളങ്ങളൊഴിഞ്ഞ സ്ഥലം, ആവശ്യത്തിനു സ്വകാര്യത, അത്യാവശ്യം പച്ചപ്പും. ഇത്ര സൗകര്യത്തിലുള്ള സ്ഥലത്തെ പഴയ വീടിന് സൗകര്യങ്ങൾ കുറവായപ്പോഴാണ് നിതിൻ പുതിയ വീടിനെപ്പറ്റി ആലോചിച്ചത്.

ബഹറിനിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായ നിതിനൊപ്പം പ്ലാൻ വരയ്ക്കാനും ഇന്റീരിയർ ആശയങ്ങൾ പങ്കുവയ്ക്കാനും രണ്ട് സുഹൃത്തുക്കളും കൈകോർത്തതോടെ വീടിന് രൂപവും ഭാവവും വന്നു. പഴയ വീടിനു പകരം പുതിയ കന്റെംപ്രറി ശൈലിയിലുള്ള വീട് സ്വന്തമായി.

Chingavanam 1

കോർണർ പ്ലോട്ട് എന്നതായിരുന്നു വെല്ലുവിളി. മാത്രമല്ല, അതിൽ തന്നെ 1.2 മീറ്റർ സെറ്റ്ബാക്കും വിടണം. അതുകൊണ്ട് ഗേറ്റ് തുറന്നുവരുമ്പോൾ വീടിന്റെ കോർണർ കാണുന്ന രീതിയിൽ പ്ലാൻ വരച്ചു. അതാണ് വീടിനെ ആകർഷകമാക്കുന്നത്. മുകളിലെ ഒാപ്പൻ സിറ്റിങ്ങും കോർണർ വിൻഡോയുമെല്ലാം ഇൗ കാഴ്ചയുടെ ഭംഗി കൂട്ടുന്നു. മൂന്ന് കിടപ്പുമുറികൾ താഴത്തെനിലയിൽ വേണമെന്ന് ആഗ്രഹിച്ചെങ്കിലും പ്ലോട്ടിന്റെ കിടപ്പ് കാരണം ആ പ്ലാൻ നടന്നില്ല. പകരം ഒരു കിടപ്പുമുറിയെ മുകളിലാക്കി.

Chingavanam 3

പഴയ കിണറിന്റെ സ്ഥാനം ശരിയല്ലാത്തതിനാൽ വീടിന്റെ മുൻഭാഗത്തായി പുതിയ കിണർ പണിതു. ‘എൽ’ ആകൃതിയിലാണ് ലിവിങ്, ഡൈനിങ് ഹാൾ. 1x1 മീറ്റർ വലുപ്പത്തിൽ ഗ്രേ നിറമുള്ള ടൈലുകൾ ലിവിങ് ഹാളിന് തിളക്കം വരുത്തുന്നു. ഹാളിൽ നിന്ന് പ്രവേശിക്കാവുന്ന ബ്രേക്ഫാസ്റ്റ് കൗണ്ടറാണ് നിതിന്റെ കാഴ്ചപ്പാടിൽ വീടിന്റെ ഒരു ഹൈലൈറ്റ്. വീതികുറഞ്ഞ ഇൗ ഏരിയ സൗകര്യപ്രദമാണെന്നു മാത്രമല്ല, നിതിന്റെ സഹോദരി അഡ്വ. നീനുവിന്റെ ഭാവനയിൽ മനോഹരമായി ക്രമീകരിച്ചിട്ടുമുണ്ട്. ഡൈനിങ്ങിനോടു ചേർന്നല്ല ഇൗ ബ്രേക്ഫാസ്റ്റ് കൗണ്ടർ എന്നതും പ്രത്യേകതയാണ്.

Chingavanam 4

കിച്ചൻ സ്റ്റോറേജിനു കൊടുത്തിരിക്കുന്ന നിറവും ശ്രദ്ധയിൽപ്പെടാതെ പോവില്ല. അപൂർവതയുള്ള സയാൻ + വെള്ള കോംബിനേഷനാണ് അടുക്കളയുടെ സവിശേഷത.

Chingavanam 6

ഗ്ലാസ്സ് റെയ്‌ലിങ് ഗോവണിയെ കുറച്ചുകൂടി വിശാലമാക്കുന്നു. മൂത്ത സഹോദരി നിഷയുടെ മകൻ നൽകിയ പഴയ സൈക്കിൾ ഇന്റീരിയറിന്റെ അലങ്കാരമായി തിളങ്ങുന്നു.

Chingavanam 7

രണ്ട് കിടപ്പുമുറികൾ താഴെയും ഒന്ന് മുകളിലുമാണ്. മുകളിലെ ബെഡ്റൂമിന് പുറത്തേക്കു തുറക്കുന്ന ഒരു സ്ലൈഡിങ് ഗ്ലാസ്സ് ഡോറും ചെറിയ ബാൽക്കണിയും ആഡംബരമായി നൽകി. ഇതിന്റെ അറ്റാച്ഡ് ബാത്റൂം ബ്ലാക് ആൻഡ് വൈറ്റ് കളർ തീമിലാണ്. മുകളിലെ ലിവിങ്ങിൽ നിന്ന് ഇറങ്ങിയിരിക്കാവുന്ന രീതിയിൽ ഒരു ഒാപ്പൻ സിറ്റ്ഒൗട്ടും നൽകിയിട്ടുണ്ട്.

Chingavanam  2

ലളിതമായി, എന്നാൽ കാലത്തിനൊത്ത് മോടിയാക്കിയ 2100 ചതുരശ്രയടി വീട് വീട്ടുകാരുടെ അഭിമാനമായും ബന്ധുക്കളുടെ സംഗമസ്ഥലമായും സന്തോഷം പ്രതിഫലിപ്പിക്കുന്നു.

വീട്ടുകാർ : കെ.സി. മാത്യു, മേരിക്കുട്ടി, നിതിൻ,സ്ഥലം : ചിങ്ങവനം, കോട്ടയം, വിസ്തീർണം : 2100 ചതുരശ്രയടി

Tags:
  • Architecture