പഴയ ഭരണി, കോഫി കപ്പ്, ജാറുകൾ, കുപ്പി തുടങ്ങിയവയിലെല്ലാം ഇൻഡോർ ചെടികൾ വളർത്തിയെടുക്കുകയാണ് ചേർത്തല സ്വദേശി രേഷ്മ റോയി. വെറുതെ ചെടി പിടിപ്പിക്കുക മാത്രമല്ല ഇത് മാനോഹരമായി വീടിനകത്ത് ക്രമീകരിക്കുവാനും ശ്രദ്ധിക്കുന്നു. കയറിൽ തടികൊണ്ട് തട്ടുകൾ ഉണ്ടാക്കി തൂക്കിയിട്ടും ലാഡറിലും സ്റ്റാന്റുകൾ പണിതുമാണ് ക്രമീകരണം. ബിഎസ്എൻഎലിൽ എൻജീനിയറാണ് രേഷ്മ.
"സാക്രാപ് ആർടിനെ ഗാർഡനിങ്ങുമായി സംയോജിപ്പിക്കുന്ന രീതിയാണ് അവലംബിച്ചത്. യാത്രയിൽ കാണുന്ന ചെടികളും പോട്ടുകളും വാങ്ങിക്കും. പഴയ തറവാട് പൊളിച്ചു പണിതപ്പോൾ പഴയ ഭരണികൾ കിട്ടി ഇത് ഉപയോഗപ്പെടുത്തിയാണ് ചെടികൾ പിടിപ്പിക്കാൻ തുടങ്ങിയത്. വീട്ടിൽ ഉപയോഗിച്ച് ഒഴിവാക്കുന്ന കപ്പുകളും പ്രയോജനപ്പെടുത്തി. ഇങ്ങനെയുള്ളവ ക്രമീകരിക്കാൻ പ്ലൈവുഡിലും കയറിലും സ്റ്റാന്റുകൾ പണിതു.
സിറ്റ് ഔട്ട്, ബാൽക്കണി തുടങ്ങിയിടങ്ങളിലാണ് ചെടികൾ ക്രമീകരിച്ചത്. ഗ്ലോമിയ, ഓർക്കിഡ്, സ്പൈഡർ പ്ലാന്റ്, സിംഗോണിയം, സക്യുലൻസ് തുടങ്ങിയവയാണ് ചെടികൾ. ഓരോ ചെടിക്കും വ്യത്യസ്ത രീതിയിലാണ് വെള്ളം നൽകേണ്ടത്. ജാറുകൾക്കും ഭരണികൾക്കും താഴെ ഹോൾ നൽകാൻ പ്ലാസ്റ്റർ ഒട്ടിച്ച് അതിന് മുകളിൽ കൂടി ഡ്രിൽ ചെയ്താൽ പൊട്ടിപ്പോവാതെ കിട്ടും."- രേഷ്മ പറയുന്നു.
1.
2.
3.
4.
5.
6.