Friday 09 April 2021 04:41 PM IST

തടിയേക്കാൾ ചെലവു കുറവ്, ഈട് കൂടുതൽ; ഇത് ആളുകൾ തിരഞ്ഞെടുക്കുന്നത് വെറുതെയല്ല...

Sreedevi

Sr. Subeditor, Vanitha veedu

window 1

മഴയത്ത് ചീർക്കും, ചിലപ്പോൾ വളയും. തടി വിലയാണെങ്കിൽ പെന്നുവിലയാണ്.പണിക്കൂലി വർഷാവർഷം കൂടിവരുന്നു... തടി ഉണ്ടാക്കുന്ന പൊല്ലാപ്പ് ചെറുതൊന്നുമല്ല. തടിക്ക് പകരക്കാരനായി മികച്ച ഒരു മെറ്റീരിയൽ കിട്ടിയാൽ ആരാണ് സന്തോഷിക്കാതിരിക്കുക. 

window 2

‌യുപിവിസി, സ്റ്റീൽ ജനലുകൾക്ക് ആരാധകർ ഏറെയുണ്ടാകാൻ കാരണം തടിയുടെ പ്രശ്നങ്ങൾ ഒന്നുമില്ല എന്നാൽ ഭംഗിയുണ്ട് താനും എന്നതാണ്. ഇഷ്ടമുള്ള ആകൃതിയിൽ മെറ്റൽ ഉപയോഗിച്ച് ജനൽ നിർമ്മിക്കാം. ജനലഴിക്ക് ഇഷ്ടപ്പെട്ട മെറ്റീരിയൽ ഉപയോഗിക്കുകയുമാകാം. യുപിവിസി, സ്റ്റീൽ ജനലുകൾ ഫ്ലാറ്റുകളിലായിരുന്നു നേരത്തെ കൂടുതൽ ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ വീടുകളിലും സർവസാധാരണമാണ്. യുപിവിസി ചതുരശ്രയടിക്ക് 600 രൂപ മുതലും സ്റ്റീൽ 500 രൂപ മുതലും ലഭിക്കും. 

window 3

‌സ്റ്റീൽ ജനൽ ഫ്രെയിമുകൾക്ക്  തടിയുടേത് ഉൾപ്പെടെ ഏത് നിറവും ടെക്സ്ചറും നൽകാനാകും. യുപിവിസി വെള്ള, ചാര നിറങ്ങളിലാണ്. ‌സാധാരണത്തേതുപോലെ ഇരുവശങ്ങളിലേക്കും തുറക്കാവുന്നത്, നിരക്കി നീക്കാവുന്നത്, മുകളിലേക്ക് തുറക്കാൻ കഴിയുന്നത് എന്നിങ്ങനെ പലതരം ജനലുകൾ മെറ്റൽ ജനലുകളിൽ ഉണ്ട്.തടി മുറിച്ച് വീടുപണി ചെയ്യാൻ ഇഷ്ടപ്പെടാത്തവർക്കും ചെലവ് ചുരുക്കി വീട് പണിയുന്നവർക്കും ഈ ജനലുകൾ ഇഷ്ടപ്പെടും. ഉപയോഗശേഷം വിൽക്കുമ്പോൾ നല്ല വിലയും ലഭിക്കും.

Tags:
  • Vanitha Veedu