Friday 14 May 2021 03:48 PM IST

വീടിനു നേരെ അടിക്കുന്ന വെയിലിനെ പടിക്കു പുറത്തുനിർത്തിയത് വീട്ടുകാരന്റെ തലയിൽ ഉദിച്ച ഐഡിയ; ഇത് പ്രാവർത്തികമാക്കാവുന്ന മാതൃക

Ali Koottayi

Subeditor, Vanitha veedu

aju-alex8

കായ്ച്ച് നിൽക്കുന്ന മാവ്, റെഡിമെയ്ഡ് കുളവും അമ്പലും മീനും, പൂക്കൾ വസന്തം തീർക്കുന്ന ചെടികൾ, പച്ചപ്പുല്ല് വിരിച്ച മുറ്റം, ഇവയ്ക്കിടയിൽ ഇരിപ്പിടങ്ങൾ, തിരുവനന്തപുരം കല്ലമ്പലം സ്വദേശി അജു അലക്സിന്റെ വീട്ടുമുറ്റം രണ്ട് വർഷം മുൻപ് ഇങ്ങനെയായിരുന്നില്ല. തരിശായി കിടന്ന മുറ്റം ഇന്റർലോക് കട്ട വിരിച്ച് മിനുക്കി വച്ചതായിരുന്നു. നേരിട്ട് വെയിലടിക്കുന്നതു കൊണ്ടു തന്നെ ചുട്ടുപൊള്ളും. വൈകുന്നേരങ്ങളിൽ മുറ്റത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥ. വീടിനുള്ളിൽ അസഹനീയമായ ചൂട്. 

"OLX ൽ കണ്ടാണ് അഞ്ച് സെന്റും വീടും വാങ്ങുന്നത്. വാടക വീടുകൾ മാറി മാറി താമസിക്കുമ്പോഴെല്ലാം സ്വന്തമായി വീട് വയ്ക്കുമ്പോൾ മുറ്റം നിറയെ പച്ചപ്പ് സൃഷ്ടിക്കണമെന്ന് മനസ്സിലുണ്ടായിരുന്നു. പുതിയ വീട്ടിലേക്ക് താമസം മാറിയത് മുതൽ പച്ചപ്പ് ഒരുക്കേണ്ടത് നിർബന്ധ ഘടകമായി. നേരിട്ട് വെയിൽ അടിക്കുന്ന തരത്തിലാണ് വീടിന്റെ ദർശനം. ഗെയിറ്റിന് ഇരുവശങ്ങളിലും മാവ് വച്ചാണ് വെയിലിൽ നിന്ന് രക്ഷ നേടിയത്. നഴ്സറിയിൽ നിന്ന് അത്യാവശ്യം വലുപ്പമുള്ള മാവിൻ തൈ വാങ്ങി നട്ടു. റെഡിമെയ്ഡ് കുളങ്ങൾ രണ്ടെണ്ണം വാങ്ങി ഒന്ന് മണ്ണിൽ കുഴിച്ചിട്ടു. മറ്റൊന്ന് മുറ്റത്തൊരുക്കിയ ഇരിപ്പിടത്തിന് അരികിൽ വച്ചു. 

aju-alex1

കുളത്തിൽ ആമ്പൽ നട്ടു അലങ്കാര മത്സ്യങ്ങളും വളർത്തുന്നുണ്ട്. ഇരിപ്പിടവും റെഡിമെയ്ഡ് വാങ്ങിയതാണ്. റോസ്, പെറ്റ്യൂണിയ, പത്ത് മണി ചെടി, ശവക്കോട്ട ചെടി, യുജീനിയ തുടങ്ങി വിവിധ ഇനം ചെടികളും മുറ്റത്ത് പിടിപ്പിച്ചിട്ടുണ്ട്. ഒരു ഭാഗത്ത് പുല്ല് വിരിച്ചു. വീടും മുറ്റത്തെ വസ്തുക്കളും പെയിന്റ് ചെയ്ത് ഭംഗിയാക്കുന്നതാണ് മറ്റൊരു ഹോബി. മുറ്റത്ത് പച്ചപ്പ് ഒരുക്കിയപ്പോൾ തണലിന്റെയും കാറ്റിന്റെയും സുഖം അനുഭവിക്കാനാവുന്നുണ്ട്. കിളികളെത്തുന്നുണ്ട്. നാലംഗ കുടുംബമായ ഞങ്ങളുടെ വീട്ടിൽ രണ്ട് കിടപ്പുമുറിയാണ് ഉള്ളത്. മുകൾ നിലയിലേക്ക് മുറികൾ പണിയണം. ഓപൻ  ടെറസിൽ പച്ചക്കറി തോട്ടം ഒരുക്കണം."- അജു അലക്സ് പറയുന്നു.

1.

aju-alex4

2.

aju-alex5

3.

aju-alex6

4.

aju-alex3

5.

aju-alex2

6.

aju-alex9
Tags:
  • Vanitha Veedu