Wednesday 27 February 2019 03:11 PM IST : By സ്വന്തം ലേഖകൻ

നിവിനെ ’സഖാവ് കൃഷ്ണ’നാക്കിയ മേക്കപ്പ്മാന്‍! സന്തോഷം അറിയിച്ച് രഞ്ജിത്ത് അമ്പാടി

renjith-ambady

നിവിന്‍ പോളിയുടെ ഏറ്റവും പുതിയ ചിത്രം 'സഖാവി'ലെ പുതിയ ലുക്കിന് കാരണം മേക്കപ്പ്മാന്‍ രഞ്ജിത്ത് അമ്പാടിയാണ്. രണ്ടു കാലഘട്ടങ്ങളിൽ ജീവിക്കുന്ന സഖാവ് കൃഷ്ണന്‍, സഖാവ് കൃഷ്ണകുമാര്‍ എന്നീ രണ്ട് കഥാപാത്രങ്ങളുടെ നാല് മേക്കോവറുകളാണ് രഞ്ജിത്ത് അമ്പാടി നടത്തിയത്.

’സഖാവ്’ ടീമിന്റെ കൂടെ പ്രവർത്തിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും നാലു രൂപങ്ങളില്‍ നിവിനെ അവതരിപ്പിക്കുക എന്നത് കരിയറിലെ ഏറ്റവും വലിയ വെല്ലുവിളി ആയിരുന്നുവെന്നും രഞ്ജിത്ത് പറയുന്നു.