Friday 03 May 2019 04:21 PM IST : By സ്വന്തം ലേഖകൻ

’ഇവരിൽ നിന്ന് നാം വരും തലമുറയെ രക്ഷപ്പെടുത്തണം’; വൈകാരികമായി പ്രതികരിച്ച് റിമ

rima-dileep1

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപ് അടുത്ത ദിവസമാണ് ജയിൽ നിന്ന് ജാമ്യം നേടി പുറത്തുവന്നത്. ഒപ്പം സമൂഹ മാധ്യമങ്ങളിൽ നിരവധി ട്രോളുകളും കമന്റുകളും നിരന്നു. ദിലീപിനെതിരെ നിലപാട് എടുത്ത വനിതകളെ കേന്ദ്രീകരിച്ചയിരുന്നു ഇവരുടെ ആക്രമണം മുഴുവനും. ഇതിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചുകൊണ്ട് നടി റിമ കല്ലിങ്കൽ രംഗത്തുവന്നു. മോശം പുരുഷന്മാരിൽ നിന്നും യഥാർഥ പുരുഷന്മാരെ രക്ഷിക്കണമെന്നും സ്ത്രീകൾ നല്ല പുരുഷന്മാർക്കൊപ്പം നിലയുറപ്പിക്കണമെന്നും റിമ കല്ലിങ്കൽ പറഞ്ഞു.

റിമയുടെ കുറിപ്പ് വായിക്കാം;

"ഫെബ്രുവരി 17ന് ക്രൂരമായ ആക്രമണത്തിന് ഇരയായ എന്റെ സുഹൃത്ത് അയച്ചുതന്ന ഫെയ്സ്ബുക് പോസ്റ്റാണിത്. അവൾ ഇപ്പോഴും തനിക്ക് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ കാര്യങ്ങൾ കാണുകയും അറിയുകയും ചെയ്യുന്നുണ്ട്. വളരെ കുറച്ച് പുരുഷന്മാരുടെ മോശം സ്വഭാവം കൊണ്ട് എല്ലാ പുരുഷന്മാരെയും അത്തരത്തിൽ കാണരുതെന്നാണ് എനിക്ക് സ്ത്രീകളോട് പറയാനുള്ളത്. നല്ലവരായ പുരുഷന്മാർക്ക് വേണ്ടി സ്ത്രീകൾ നിലകൊള്ളണം. അവരെ സംരക്ഷിക്കണം.

പുലിമുരുകൻ സിനിമയ്ക്ക് മോശമായി നിരൂപണം എഴുതിയ സ്ത്രീയെ വിമർശിച്ചവർ അതിലൂടെ മോഹൻലാലിനും സമൂഹത്തിലെ മറ്റു പുരുഷന്മാർക്കും നാണക്കേട് ഉണ്ടാക്കി. ലിച്ചിയെ കരയിച്ചവരാകട്ടെ മമ്മൂട്ടിക്കും മറ്റു പുരുഷന്മാർക്കും അപമാനമുണ്ടാക്കി.

ദിലീപ് ആണ് ക്വട്ടേഷൻ കൊടുത്തതെന്ന് പറഞ്ഞുവയ്ക്കുന്ന ഈ ഫെയ്സ്ബുക് പോസ്റ്റ് പ്രചരിപ്പിക്കുന്നവരും പുരുഷ വർഗ്ഗത്തിന്  നാണക്കേട് ഉണ്ടാക്കുന്നു. ഇതാണ് ഹീറോയിസം എന്നു വിശ്വസിക്കുന്ന ഇക്കൂട്ടരിൽ നിന്നും യഥാർത്ഥ പുരുഷന്മാരെയും പുതു തലമുറയെയും രക്ഷപ്പെടുത്തണം. ജയിലിന് പുറത്ത് മധുരം വിളമ്പുന്നവരോ, അതുപോലെ വ്യാജ പ്രൊഫൈലുകളിൽ ഒളിച്ചിരിക്കുന്ന  ഭീരുക്കളോ യഥാർത്ഥ പുരുഷന്മാർ അല്ല. ഇങ്ങനെയുള്ളവരോടൊപ്പം സുഹൃത്തുക്കളാകാനോ സ്നേഹിക്കാനോ അവർക്കൊപ്പം ജീവിതം നയിക്കാനോ സാധിക്കില്ല. ഇവരിൽ നിന്ന് നാം വരും തലമുറയെ രക്ഷപെടുത്തണം." റിമ പറയുന്നു.