Friday 09 February 2018 05:05 PM IST : By സ്വന്തം ലേഖകൻ

‍ഞണ്ടു പിരളൻ

crab_roast google images

1.    ഞണ്ട് – അരക്കിലോ
2.    പച്ചമുളക് – നാല്, അറ്റം പിളർന്നത്
    ഇഞ്ചി – ഒരു െചറിയ കഷണം, അരിഞ്ഞത്
    മഞ്ഞൾപ്പൊടി             – കാൽ ചെറിയ സ്പൂൺ
    ഉപ്പ് – പാക‌ത്തിന്
3.    വെളിച്ചെണ്ണ            – മൂന്നു വലിയ സ്പൂൺ
4.    ചുവന്നുള്ളി         – 10, ചതച്ചത്
    കുരുമുളക്     – ഒരു വലിയ സ്പൂൺ,     ചതച്ചത്
    കറിവേപ്പില     – രണ്ടു തണ്ട്
5.    മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ
    മുളകുപൊടി – ഒരു വലിയ സ്പൂൺ
    ഗരംമസാലപ്പൊടി         – ഒന്നര വലിയ സ്പൂൺ


പാകം െചയ്യുന്ന വിധം


∙ ‍ഞണ്ടു തൊണ്ടു കളഞ്ഞു കഴുകി വൃ ത്തിയാക്കി മുറിച്ചു വയ്ക്കുക.
∙ ഇതിൽ രണ്ടാമത്തെ ചേരുവയും അര ഗ്ലാസ് വെള്ളവും ചേർത്തു വേവിച്ചു വറ്റിച്ചെടുക്കണം.
∙ വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റിയ ശേഷം അഞ്ചാമത്തെ ചേരുവ ചേർത്തിളക്കുക.
∙ മസാല മൂത്ത മണം വരുമ്പോൾ ഞ ണ്ടു വേവിച്ചതു ചേർത്തു വഴറ്റി വാ ങ്ങി വയ്ക്കുക.


തയാറാക്കിയത്: സുമ മോഹൻ, മഞ്ഞേലിപ്പാടം, ഏരൂർ, തൃപ്പൂണിത്തുറ