1. കോളിഫ്ളവർ – ഒരു വലുതിന്റെ പകുതി, പൂക്കളായി അടർത്തിയത്
2. ഉപ്പ് – പാകത്തിന്
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
കുരുമുളകുപൊടി – അര ചെറിയ സ്പൂൺ
3. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
4. കടുക് – ഒരു ചെറിയ സ്പൂൺ
5. ഇഞ്ചി പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ
വെളുത്തുള്ളി – 12 അല്ലി, പൊടിയായി അരിഞ്ഞത്
സവാള – ഒന്ന്, കനം കുറച്ച് നീളത്തിൽ അരിഞ്ഞത്
ചുവന്നുള്ളി – എട്ട്, നീളത്തിൽ അരിഞ്ഞത്
പച്ചമുളക് – അഞ്ച്, അറ്റം പിളർന്നത്
കറിവേപ്പില – ഒരു തണ്ട്
തക്കാളി – ഒന്ന്, കുരു കളഞ്ഞു പൊടിയായി അരിഞ്ഞത്
6. മുളകുപൊടി – മൂന്നു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ
മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ
ഇളംചൂടുവെള്ളം – രണ്ടു കപ്പ്
പാകം ചെയ്യുന്ന വിധം
∙ കോളിഫ്ളവർ അൽപം ഉപ്പും മഞ്ഞൾപ്പൊടിയും ഇട്ട ചെറുചൂടുവെള്ളത്തി ൽ അഞ്ചു മിനിറ്റ് വച്ച ശേഷം കഴുകി വൃത്തിയാക്കി ഊറ്റി വയ്ക്കുക.
∙ കോളിഫ്ളവറിൽ രണ്ടാമത്തെ ചേരു വ പുരട്ടി പത്തു മിനിറ്റ് വച്ച ശേഷം ആവിയിൽ പുഴുങ്ങിയെടുക്കുക.
∙ പാനിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിക്കുക. ഇതിൽ അഞ്ചാമത്തെ ചേരുവ യഥാക്രമം ചേർത്തു വഴറ്റി ബ്രൗൺ നിറമാകുമ്പോൾ ആറാമത്തെ ചേരുവ ചേർത്തിളക്കുക.
∙ പൊടികൾ ഒന്നു ചൂടാകുമ്പോൾ ചൂടുവെള്ളം ചേർത്തിളക്കുക. ഇതിൽ കോളിഫ്ളവറും ചേർത്ത് അരപ്പ് പിടിച്ചിരിക്കും വരെ വേവിക്കുക. ചൂടോടെ വിളമ്പാം.