Wednesday 07 February 2018 11:31 AM IST : By േഡാ. ജി. വിജയകുമാർ

രക്തത്തിലെ പഞ്ചസാരനില പെട്ടെന്ന് കുറഞ്ഞുപോകുന്ന ഹൈപ്പോഗ്ലൈസീമിയ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

hyper

ശരീരത്തിന്റെ പ്രധാന ഊർജസ്രോതസ്സാണ് ഗ്ലൂക്കോസ്. അതു ക്രമാതീതമായി കൂടുന്നതാണ് പ്രമേഹം. എന്നാൽ പ്രമേഹരോഗികളിൽ പെട്ടെന്ന് രക്തത്തിലെ പഞ്ചസാരനില കുറഞ്ഞുപോകാം. മാരകമാകുന്ന ഈ അവസ്ഥയാണ് ഹൈപ്പോഗ്ലൈസീമിയ. രക്തത്തിലെ പഞ്ചസാരയുടെ അളവു 70mg/dL–ൽ താഴെ പോകുന്ന അവസ്ഥയാണിത്.  
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഏറ്റവുമധികം കുറയുന്നത് പുലർച്ചെ മൂന്നു മണി സമയത്താണ്. പലരും ഇത് അറിയാെത പോകാറുമുണ്ട്. ഇൻസുലിൻ ആദ്യമായി എടുത്തു തുടങ്ങുന്ന ആളുകൾ, പ്രമേഹം അനിയന്ത്രിതമായിട്ടുള്ള വ്യക്തികൾ മാസത്തിൽ ഒരിക്കലെങ്കിലും രാവിലെ മൂന്നുമണി സമയത്തു രക്തപരിശോധന നടത്തേണ്ടത് ആവശ്യമാണ്. വെളുപ്പിനു മൂന്നുമണിക്ക് 70mg/dLഗ്ലൂക്കോസ് നില ഉള്ള വ്യക്തിക്ക് ഏഴു മണി സമയത്തു രക്തം പരിശോധിച്ചാൽ 100mg/dL–ൽ കൂടുതൽ കാണും. ഇതിനു കാരണം രാവിലെ 6 മണിക്ക് ഉൽപാദിപ്പിക്കപ്പെടുന്ന ആന്റി ഇൻസുലിൻ ഹോർമോണുകളുടെ പ്രവർത്തനമാണ്.


പുലർച്ചെ ഗ്ലൂക്കോസ് നോക്കാം


പ്രമേഹം ഉള്ളവരും പ്രത്യേകിച്ച് ഇൻസുലിൻ എടുക്കുന്നവരും നിർബന്ധമായും വെളുപ്പിനു മൂന്നിനു മാസത്തിൽ ഒരു വട്ടമെങ്കിലും ഷുഗർ ലവൽ നോക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുന്നതുപോലെ അപകടകരമാണ് െെഹപ്പോെെഗ്ലസീമിയ എന്നറിയപ്പെടുന്ന ലോ ബ്ലഡ്ഷുഗർ. വളരെ പെട്ടെന്നു ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്ന ലോ ബ്ലഡ്ഷുഗറിന് ഉടൻ തന്നെ ചികിത്സ അനിവാര്യമാണ്.


മരുന്നും ആഹാരവും


ഹൈപ്പോെെഗ്ലസീമിയയ്ക്കു കാരണങ്ങൾ പലതാണ്. ആവശ്യമായതിലധികം ഇൻസുലിനോ മരുന്നുകളോ ഉപയോഗിച്ചാൽ  ഹൈപ്പോെെഗ്ലസീമിയ ഉണ്ടാകും. അതുപോലെ മറ്റൊരു പ്രധാനകാരണം മരുന്നു കഴിച്ചിട്ട് ആഹാരം കഴിക്കാതെ ഇരിക്കുന്നതാണ്. അല്ലെങ്കിൽ അമിതമായ വ്യായാമം. ഈ പ്രശ്നങ്ങൾ ഒഴിവാക്കാൻ നിങ്ങളുടെ ഡോക്ടർ മരുന്നിന്റെ ശരിയായ അളവു നിർദേശിക്കുകയും ആഹാരം, വ്യായാമം എന്നിവയെക്കുറിച്ചു പറഞ്ഞു മനസ്സിലാക്കിത്തരികയും ചെയ്യും. പ്രമേഹമുള്ളവർക്ക് വൃക്കകൾക്കു തകരാറു സംഭവിച്ചാൽ പ്രമേഹമരുന്നുകൾ കുറയ്ക്കേണ്ടിവരും. അല്ലെങ്കിൽ െെഹപ്പോെെഗ്ലസീമിയ ഉണ്ടാകും.


വിശേഷാവസരങ്ങളിലും മറ്റും മധുരവും പായസവുമൊക്കെ അധികം കഴിച്ചതല്ലേ എന്നു കരുതി ഷുഗർ കുറയ്ക്കാനായി രണ്ടു ഗുളിക കഴിക്കുന്നവർ മൂന്നെണ്ണമൊക്കെ കഴിക്കുകയോ ഇൻസുലിൻ ഡോസ് കൂട്ടി എടുക്കുകയോ ഒക്കെ ചെയ്യും. അധിക ഡോസായി അകത്തു ചെന്ന ഗുളികയും ഇൻസുലിനും െെഹപ്പോെെഗ്ലസീമിയിലേക്കാകും നയിക്കുക.

സമയത്തു കഴിച്ചില്ലെങ്കിൽ


പ്രമേഹരോഗികളെ സംബന്ധിച്ച് അവരുടെ ആഹാര, ഒൗഷധ ചിട്ടകളിൽ എപ്പോഴും വെല്ലുവിളി ഉയർത്തുന്ന ഒന്നാണു കല്യാണങ്ങളും മരണാനന്തര ചടങ്ങുകളും. സമയത്തിനു ഭക്ഷണം കഴിക്കാതെ ഇരിക്കുന്ന സാഹചര്യം എപ്പോഴും ഉണ്ടാകുക മരണാനന്തര ചടങ്ങുകളിൽ ആകും. ആഹാരം കുറഞ്ഞു പോകുകയും മരുന്നു സ്ഥിരമായി കഴിക്കുന്ന അളവിൽ അകത്തുചെല്ലുകയും ചെയ്യുക, സാധാരണയായി നടക്കാത്ത ഒരാൾ ഒഴിവാക്കാൻ ആകാത്ത സാഹചര്യത്തിൽ അധികദൂരം നടക്കുകയോ വ്യായാമം ചെയ്യുകയോ ചെയ്യുക തുടങ്ങിയ സാഹചര്യങ്ങളിലും ഹൈപ്പോഗ്ലൈസീമിയ വരാം..


ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ആഹാരം കഴിക്കുകയോ മറ്റോ ചെയ്താൽ സ്ഥിതിഗതി നിയന്ത്രണവിധേയമാകും. ഇത്തരം അപായസൂചനകളെ അവഗണിച്ചു മുന്നോട്ടുപോയാൽ ബോധക്ഷയം ഉണ്ടാകും. സ്ഥിതിഗതി കൂടുതൽ സങ്കീർണമായാൽ ഫിറ്റ്സ് വരാം. െബ്രയിൻ ഡാമേജ് ഉണ്ടാകാം. ഇവയ്ക്കു പുറമേ ചില അസുഖങ്ങളും ഹൈപ്പോെെഗ്ലസീമിയ ഉണ്ടാക്കും. ഉദാഹരണമായി കടുത്ത ഹെപ്പറ്റൈറ്റിസ് പോലുള്ള കരൾ രോഗങ്ങൾ, വൃക്കയുടെ തകരാറുകൾ തുടങ്ങിയവ.

alcoholic-drinks


ഭക്ഷണം കഴിക്കാതെ മദ്യപിച്ചാൽ


ആഹാരം കഴിക്കാതെ വളരെ കൂടിയ അളവിൽ മദ്യപിക്കുന്നതു രക്തത്തിലെ ഗ്ലൂക്കോസിന്റെ നില തീരെ കുറയുന്നതിനു കാരണമാകും. മദ്യത്തിന്റെ ലഹരിയെന്ന മട്ടിൽ ഇത്തരം ഹൈപ്പോ ഗ്ലൈസീമിയ അറിയാതെപോകുന്നതും അപകടകരമാണ്. പ്രമേഹ രോഗി മദ്യപിക്കാതിരിക്കുന്നതാണ് ഏറ്റവും നന്ന്.

അറിയാതെ പോയാൽ


പ്രമേഹമുള്ളവരിൽ നിരന്തരമായ െെഹപ്പോെെഗ്ലസീമിയ ഉണ്ടാകുന്നത് അറിയാതെ പോകാൻ സാധ്യതയുള്ളവരുണ്ട്. നിരന്തരം ഉണ്ടാകുന്നവരിൽ കാലക്രമേണ െെഹപ്പോെെഗ്ലസീമിയയുടെ ലക്ഷണങ്ങൾ ഇല്ലാതെ പോകും. ഇതു തികച്ചും അപകടകാരിയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇടയ്ക്ക് നോക്കുകയും കുറവാണെങ്കിൽ ലക്ഷണങ്ങൾ ഇല്ലെങ്കിലും മരുന്നു കുറയ്ക്കേണ്ടിയും വരും. െെഹപ്പോെെഗ്ലസീമിയ ഭയന്നു മരുന്നു തീരെ കുറച്ച്, പ്രമേഹം നിയന്ത്രണത്തിലല്ലാതെ പോയി, മറ്റു സങ്കീർണതകൾ ഉണ്ടാകുന്നവരും കുറവല്ല.


ഉടൻ ചെയ്യേണ്ടത്


രോഗിയുടെ രക്തം പരിശോധിക്കുക. സാധിച്ചില്ലെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മധുരം കഴിക്കുക. െെഹപ്പോെെഗ്ലസീമിയയുടെ തുടക്കലക്ഷണങ്ങൾ മാത്രമുള്ളവർ, ഗ്ലൂക്കോസ്, മധുരമുള്ള പഴച്ചാറുകൾ, മിഠായി, പഞ്ചസാര മുതലായവ കഴിക്കുക. പെട്ടെന്നു ഗ്ലൂക്കോസ് വർധിപ്പിക്കാൻ കഴിയുന്ന സാധനങ്ങളാണു കഴിക്കേണ്ടത്. കൊഴുപ്പും പ്രോട്ടീനുമുള്ള സാധനങ്ങൾ ചികിത്സയ്ക്കായി കഴിക്കരുത്. ഇവ രണ്ടും ശരീരത്തിന്റെ ഗ്ലൂക്കോസ് ആഗീരണത്തെ താമസിപ്പിക്കും.ഇതു കൊടുത്തശേഷം 15 മിനിറ്റ് കഴിഞ്ഞു ബ്ലഡ് ഷുഗർ ചെക്ക് ചെയ്യുക. രക്തത്തിലെ പഞ്ചസാരയുടെ അളവു 70 മി.ഗ്രാമിൽ കുറവാണെങ്കിൽ വീണ്ടും മധുരം നൽകുക. 45 മിനിറ്റ് കഴിഞ്ഞു വീണ്ടും രക്തം പരിശോധിക്കുക. 70ൽ കൂടുന്നു എന്ന് ഉറപ്പാക്കുക. ബ്ലഡ്ഷുഗർ സാധാരണ സ്ഥിതിയിൽ എത്തിയാൽ എന്തെങ്കിലും ലഘുഭക്ഷണം കൂടി കഴിക്കുക.


െെഹപ്പോെെഗ്ലസീമിയയുടെ തീവ്രത കൂടിയ ആളുകൾ, വായിൽക്കൂടി കഴിക്കാൻ ബുദ്ധിമുട്ടുള്ളവർ, അബോധാവസ്ഥയിൽ എത്തിയവർ മുതലായവർക്ക് രക്തപരിശോധനയോടൊപ്പം ഗ്ലൂക്കോസ് ഇൻജക്‌ഷൻ, െഎ.വി. ഗ്ലൂക്കോസ് ഇൻജക്‌ഷൻ അല്ലെങ്കിൽ ഗ്ലൂക്കോഗൺ ഇൻജക്‌ഷൻ ഇവ നൽകണം.അബോധാവസ്ഥയിൽ ഉള്ളവർക്ക് ആഹാരപാനീയങ്ങൾ െകാടുക്കരുത്. കാരണം ശ്വാസകോശത്തിൽ ഭക്ഷണസാധനങ്ങൾ കുടുങ്ങാനുള്ള സാധ്യതയുണ്ട്.

hyper2


എങ്ങനെ തടയാം?


ഡോക്ടർ നിർദേശിച്ച ചികിത്സാക്രമം കൃത്യമായി പാലിക്കുക. വ്യായാമപരിധിയിലോ, ആഹാരക്രമത്തിലോ മരുന്നിന്റെ അളവിലോ വരുത്തുന്ന മാറ്റങ്ങൾ ഡോക്ടറുമായി ചർച്ച ചെയ്തു വേണം തീരുമാനിക്കാൻ. എപ്പോഴും മിഠായിയോ ഗ്ലൂക്കോസ് ഗുളികകളോ െെകയിൽ കരുതുക.
യാത്രയിൽ ഐഡി കാർഡോ, ടാഗോ കരുതാം. രക്തഗ്രൂപ്പ്, ചികിത്സിക്കുന്ന ഡോക്ടറുടെ പേരും ഫോൺ നമ്പരും ഒക്കെ ഈ കാർഡിൽ വേണം. ഇതു ശരിയായ ചികിത്സ ലഭിക്കാൻ സഹായിക്കും.

ജിമ്മിലെ ഡയബറ്റിസ് ടാഗ്

ജിമ്മിൽ വ്യായാമത്തിനു പോകുന്ന പ്രമേഹരോഗികൾ, പ്രത്യേകിച്ചും മുമ്പ് ഹൈപ്പോഗ്ലൈസീമിയ വന്നിട്ടുള്ളവർ ജിം ട്രെയിനർമാരെയും നടത്തിപ്പുകാരെയും പ്രമേഹരോഗിയാണെന്ന് നേരത്തെ തന്നെ അറിയിക്കുക. ഡയബറ്റിസ് െഎഡന്റിറ്റി കാർഡ് ഉള്ള ടാഗ് വ്യായാമസമയത്ത് ധരിക്കുകയും ആകാം. ഷുഗർനില താഴ്ന്നു ബോധക്ഷയമോ മറ്റോ ഉണ്ടായാൽ സമീപത്തുള്ളവർക്ക് തിരിച്ചറിയാനും സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കാനുമുള്ള നടപടികൾ െെകക്കൊള്ളാനും ഈ മുന്നൊരുക്കങ്ങൾ സഹായിക്കും. ഗ്ലൂക്കോമീറ്റർ ഉപയോഗിച്ചു വ്യായാമത്തിനു മുമ്പും പിമ്പും ബ്ലഡ്ഷുഗർ നോക്കുന്നതു നന്നാണ്. ഇൻസുലിൻ പോലുള്ളവ ഉപയോഗിക്കുന്നവരാണെങ്കിൽ ഇവ ഉപയോഗിച്ച ഉടനെ വ്യായാമം ചെയ്യരുത്. വ്യായാമത്തിനു മുമ്പ് ബ്ലഡ്ഷുഗർ നില കുറവാണെങ്കിൽ കാർബോെെഹഡ്രേറ്റ് അടങ്ങിയ ലഘുഭക്ഷണം കഴിച്ചശേഷം ഒരു മണിക്കൂർ കഴിഞ്ഞു മാത്രം വ്യായാമത്തിൽ ഏർപ്പെടുക.


തിരിച്ചറിയാം  ഈ ലക്ഷണങ്ങൾ


രക്തത്തിലെ ഗ്ലൂക്കോസ് നില താഴുമ്പോൾ ലക്ഷണങ്ങൾ ഉണ്ടാകാം. ന്യൂറോെെസക്യാട്രിക് ആയതും ഹൃദയത്തെ ബാധിക്കുന്നതുമായ ലക്ഷണങ്ങൾ ആണ് പൊതുവിൽ ഉണ്ടാകുക. വല്ലാത്ത ഒരു ക്ഷീണം, മ്ലാനത എന്നിവയാണ് െെഹപ്പോഗ്ലൈസീമിയയുടെ ആദ്യസമയ ലക്ഷണങ്ങൾ. അമിത വിയർപ്പ്, ഹൃദയമിടിപ്പ് കൂടുക എന്നിവ ഹൃദയത്തെ ബാധിക്കുന്ന െെഹപ്പോെെഗ്ലസീമിയയുടെ ലക്ഷണങ്ങളാണ്. ക്ഷീണം, വിളർച്ച, വിറയൽ, ഉത്കണ്ഠ, വിയർക്കുക, അമിതമായ വിശപ്പ്, അസ്വസ്ഥത, വായ്ക്ക് ചുറ്റും പെരുപ്പ് അനുഭവപ്പെടുക, ഉറക്കത്തിൽ നിലവിളിക്കുക തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങൾ. െെഹപ്പോെെഗ്ലസീമിയയുടെ നില കൂടുന്തോറും ലക്ഷണങ്ങൾ കൂടുതൽ വഷളാകും. സന്നി, കാഴ്ചമങ്ങൽ, ആശയകുഴപ്പം/മനോവിഭ്രമം, അബോധാവാസ്ഥ തുടങ്ങിയവയിലേക്കെത്തും. ഇത് അപകടകരമാണ്. ആദ്യ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ഹൈപ്പോൈഗ്ലസീമിയയ്ക്കുള്ള പരിഹാരങ്ങൾ സ്വീകരിക്കണം.

തയാറാക്കിയത് - േഡാ. ജി. വിജയകുമാർ
ഡയബറ്റോളജിസ്റ്റ്,മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, കുളനട, പത്തനംതിട്ട- drgvijayakumar@hotmail.com