Saturday 14 September 2019 03:10 PM IST : By സ്വന്തം ലേഖകൻ

22 വർഷ ചലഞ്ചിൽ ഉലയാതെ ആ പഴയ യമഹ! ക്യൂട്ട് കുടുംബ ചിത്രം ഹൃദയത്തിലേറ്റു വാങ്ങി സോഷ്യൽ മീഡിയ

nithn

ചലഞ്ചുകൾക്കൊരു പഞ്ഞവുമില്ലാത്തൊരു സ്ഥലമാണ് സോഷ്യൽ മീഡിയ. ഐസ് ബക്കറ്റ് ചലഞ്ച്, ട്രീ ചലഞ്ച്, ബോട്ടിൽ‌ ക്യാപ് ചലഞ്ച് എന്നു വേണ്ട രസിപ്പിക്കുന്ന വെല്ലുവിളികൾ ആവോളം എടുക്കാനുണ്ട് അവിടെ. കൂട്ടത്തിൽ അമ്പരപ്പും കൗതുകവും ഒരു പോലെ സമ്മാനിച്ച ഒന്നായിരുന്നു ടെൻ ഇയർ ചലഞ്ച്. പത്തു വർഷത്തിനു മുമ്പും ശേഷവുമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതാണ് രീതി. കാലം നമുക്ക് നൽകുന്ന മാറ്റം കൗതുക കാഴ്ചകളായി സോഷ്യൽ മീഡ‍ിയയിൽ പുനർജനിച്ചപ്പോൾ അതേറ്റെടുക്കാനും നിരവധി പേരുണ്ടായി.

ഇപ്പോഴിതാ അത്തരത്തിലൊരു ചലഞ്ചാണ് സോഷ്യൽ മീഡിയയിൽ നിറ‍ഞ്ഞു നിൽക്കുന്നത്. 22 വർഷം നീളുന്ന ഈ ചലഞ്ചിലെ കഥാപാത്രങ്ങൾ അച്ഛനും അമ്മയും മകനും അടങ്ങുന്ന സന്തുഷ്ട കുടുംബാംഗങ്ങളാണ്. 1993ൽ മകൻ ൈകക്കുഞ്ഞായിരിക്കുമ്പോൾ എടുത്ത ചിത്രമാണ് ആദ്യം ഉള്ളത്. യമഹ ബൈക്കിൽ സ്റ്റൈലായിരിക്കുന്ന ചിത്രം നിറം മങ്ങാതെ തന്നെയുണ്ട്. 22 വർഷങ്ങൾക്കിപ്പുറം വീണ്ടും ഒരു ചിത്രമെടുക്കുമ്പോൾ മൂവരും വല്ലാതെ മാറിപ്പോയിരിക്കുന്നു. അപ്പോഴും മങ്ങാതെ മായാതെ യമഹ ബൈക്ക് അവർക്കൊപ്പമുണ്ട്.

nithn

ചിത്രം സോഷ്യൽ‌ മീഡിയയിൽ പങ്കുവച്ചതോടെ ഏവരും അതേറ്റെടുക്കുകയും ചെയ്തു. നിരവധി ഷെയറുകളും ലൈക്കുകളും ചിത്രത്തിന് ഇതിനോടകം തന്നെ ലഭിച്ചു കഴിഞ്ഞു. നിതിൻ എന്ന വ്യക്തിയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.