Friday 29 November 2019 07:45 PM IST

‘അഫീലിന്റെ ബ്രെയിൻ ഡെത് നേരത്തേ സംഭവിച്ചിരുന്നുവോ?’; പൊന്നുമോന്റെ ആത്മാവിന് നീതി തേടി ഈ അച്ഛനും അമ്മയും

Tency Jacob

Sub Editor

aj-1 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ഹൃദയം നടുക്കുന്ന ആ വാർത്ത വന്നെത്തുന്ന നിമിഷം വരെയും അതൊരു സാധാരണ ദിവസമായിരുന്നു അമ്മയ്ക്ക്. രാവിലെ ധൃതിയിൽ ദോശ വാങ്ങിക്കഴിച്ച് വീണ്ടും വീണ്ടും യാത്ര ചോദിച്ച് തങ്ങളുടെ ഏക സ്വപ്നം ഇറങ്ങി പോയത് മരണത്തിലേക്കായിരുന്നുവെന്ന് ഇന്നും ആ മാതാപിതാക്കൾക്ക് വിശ്വസിക്കാൻ ആകുന്നില്ല.  സംസ്ഥാന ജൂനിയർ കായിക മേളയ്ക്കിടെ ഹാമർ തലയി ൽ വീണു മരിച്ച അഫീലിന്റെ അമ്മ ഡാർളിക്കും  അച്ഛൻ ജോൺസണും ഈ സങ്കടക്കടലിലും ചിലതു പറയാനുണ്ട്.

അശ്രദ്ധ അത്ര ചെറിയ വാക്കല്ല

അവന്റെ അശ്രദ്ധ കൊണ്ടാണ് അപകടമുണ്ടായതെന്നു പലരും പറഞ്ഞു കേട്ടു. സ്േറ്ററ്റ് അത്‌ലറ്റിക് മീറ്റിൽ ജാവലിൻ ത്രോയും ഹാമർ ത്രോയും സുരക്ഷാക്രമീകരണങ്ങളൊന്നുമില്ലാതെ നടത്തുന്നതല്ലേ യഥാർഥത്തിൽ അശ്രദ്ധ? ഹാമർ വരുന്നതു കണ്ട് കൂട്ടുകാർ അലറി വിളിച്ചു. അവൻ പെട്ടെന്ന് എഴുന്നേറ്റെന്നു പറയുന്നു. അപ്പോഴേക്കും നെറ്റിയിലിടിച്ചു. തൊട്ടു മുൻപു നടന്ന മത്സരത്തിന്റെ ജാവലിൻ എടുക്കാൻ പോയതായിരുന്നു മോൻ.

എന്തെങ്കിലും അദ്ഭുതം സംഭവിച്ചു കുഞ്ഞ് തിരിച്ചു വരുമെന്നായിരുന്നു അവസാന നിമിഷം വരെ പ്രതീക്ഷ. ഈ ആരോപണങ്ങൾ കേൾക്കുമ്പോൾ സംശയം തോന്നുന്നു. ബ്രെയിൻ ഡെത് നേരത്തേ സംഭവിച്ചിരുന്നുവോ? കുറച്ചു നാൾ പ്രതീക്ഷ നൽകി എല്ലാം ആറിത്തണുത്തു കഴിയുമ്പോൾ മരണം സംഭവിച്ചാൽ കുഴപ്പമുണ്ടാകില്ലെന്ന് അധികാരികൾ ചിന്തിച്ചിരുന്നോ? തിരിച്ചുവരില്ലെന്നറിഞ്ഞിരുന്നെങ്കിൽ മകനെ വേദനിപ്പിക്കാതെ ദൈവസന്നിധിയിലേക്ക് ചേർക്കാൻ ഞങ്ങൾ പ്രാർഥിക്കുമായിരുന്നു. ഞങ്ങളുടെ പൊന്നുമോന്റെ ആത്മാവിന് നീതി കിട്ടണം. അതുമാത്രമാണ് മനസ്സിൽ...

കൂടുതൽ വായന വനിത നവംബർ രണ്ടാം ലക്കത്തിൽ